Social Media
ഉപ്പൂപ്പാന്റെ മോളൊന്ന് തിരിഞ്ഞേ… കുഞ്ഞുമറിയത്തിന്റെ ചിത്രം പകർത്തി മമ്മൂട്ടി
ഉപ്പൂപ്പാന്റെ മോളൊന്ന് തിരിഞ്ഞേ… കുഞ്ഞുമറിയത്തിന്റെ ചിത്രം പകർത്തി മമ്മൂട്ടി
Published on
ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മമ്മൂട്ടി. ഭാര്യയ്ക്കും ദുൽഖറിനും മരുമകൾ അമാലിനും പേരക്കുട്ടി അമീറ സൽമാനുമൊപ്പം കൊച്ചിയിലെ പുതിയ വീട്ടിൽ ലോക്ക്ഡൗൺ കാലം ചെലവഴിക്കുകയാണ് താരം. ഇപ്പോൾ ഇതാ മമ്മൂട്ടിയുടേയും ദുൽഖറിന്റെ മകൾ മറിയത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .
മറിയത്തിന്റെയും ബാൽക്കണിയിൽ നിന്ന് ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെയും ചിത്രമാണ് താരത്തിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുൽഖറിന്റെയും അമാലിന്റെയും മകളാണ് മറിയം അമീറ സൽമാൻ.
ലോക്ക്ഡൗൺ കാലത്ത് വീടിന് മുന്നിലെത്തിയ പക്ഷികളെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടിയെടുത്ത ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
Continue Reading
You may also like...
Related Topics:Mammootty
