Malayalam
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മമ്മൂട്ടി ആരാധകരുടെ കൈത്താങ്ങ്
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മമ്മൂട്ടി ആരാധകരുടെ കൈത്താങ്ങ്
Published on
ഓസ്‌ട്രേലിയയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി ആരാധകര്‍. ഇവരാണ് ഓസ്ട്രേലിയയിലെ മലയാളികള്‍ക്കായി പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ സില്‍ക്ക് എയര്‍ വെയ്സും ഓസ്ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേള്‍ഡ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും പിന്തുണയുമായി രംഗത്തുണ്ട്. ജൂലൈ 25- ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്നു രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും.
ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്പറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ നേരത്തെയും നിരവധി കാരുണ്യപ്രവൃത്തികള്‍ മമ്മൂട്ടി ആരാധകര്‍ ചെയ്തിരുന്നു.
.
Continue Reading
You may also like...
Related Topics:Mammootty
