Connect with us

മണികണ്ഠനെ തേടി മമ്മൂട്ടിയുടെ വീഡിയോ കോൾ; ഒടുവിൽ…

Malayalam

മണികണ്ഠനെ തേടി മമ്മൂട്ടിയുടെ വീഡിയോ കോൾ; ഒടുവിൽ…

മണികണ്ഠനെ തേടി മമ്മൂട്ടിയുടെ വീഡിയോ കോൾ; ഒടുവിൽ…

കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടൻ മണികണ്ഠന്‍ ആചാരി വിവാഹിതനായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കുടുത്തത് സിനിമ മേഖലയിൽ നിന്നും നിരവധി ‌ പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്നത്.

വിഡിയോകോളിലൂടെ മണികണ്ഠന് ആശംസകൾ നേർന്ന് മമ്മൂട്ടിയും എത്തി .വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ട് പിന്നാലെ മമ്മൂട്ടി വീഡിയോ കോളിലൂടെ മണികണ്ഠനെ വിളിച്ചു. നവവധു വരന്മാരോട് വിവാഹ വിശേഷങ്ങള്‍ ചോദിച്ചതിന് ശേഷം ആശംസകള്‍ നേര്‍ന്നു

ഗിന്നസ് പക്രു, സ്നേഹ ശ്രീകുമാര്‍, സന്തോഷ് കീഴാറ്റുര്‍, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയിന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മിഥുന്‍ മാനുവല്‍ തോമസ്, സുരഭി ലക്ഷ്മി, സൂരജ് തേലക്കാട്, തുടങ്ങി ഒരുപാട് താരങ്ങളാണ് മണികണ്ഠനും അഞ്ജലിയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ വളരെ ലളിതമായാണ് വിവാഹം നടന്നത്. പലരും വിവാഹം പിന്നത്തേക്ക് മാറ്റി വെച്ചെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ താരകുടുംബം തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഫേസ്ബുക്കിലൂടെ ലൈവില്‍ വന്ന് വിവാഹത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയാണ്

നാടകവേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ ആചാരി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top