Actress
15 ലക്ഷം രൂപയുടെ മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മമിത ബൈജു
15 ലക്ഷം രൂപയുടെ മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മമിത ബൈജു
ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു.
ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മമിത ഇപ്പോള്‍. മാരുതി സുസുക്കി ജിംനിയാണ് മമിത സ്വന്തമാക്കിയത്. കൈനെറ്റിക് യെല്ലോ കളര്‍ നിറത്തിലുള്ള ജിംനിയാണിത്. ഇതിന്റെ റൂഫ് ബ്ലൂയിഷ് ബ്ലാക്ക് ഷെയ്ഡ് ഫിനിഷില്‍ ഉള്ളതാണ്.
നഗരത്തില്‍ ഓടിക്കാന്‍ യോജിച്ച ഓഫ് റോഡ് വാഹനം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഇണങ്ങിയ വാഹനങ്ങളിലൊന്നാണ് ജിംനി.
ഓഫ് റോഡ് വാഹനങ്ങളുടെ വലിപ്പും വച്ചു നോക്കുമ്പോള്‍ കൂട്ടത്തില്‍ വലുപ്പം കുറവ് ജിംനിക്കാണ്. അതിനാല്‍ തന്നെ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈസിയായി െ്രെഡവ് ചെയ്ത് പോവാനാവും.
ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്‌ലാംപ് വാഷേഴ്‌സ്, പവര്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎം, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഇവയുടെ പ്രത്യേകത. 12.72 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില വരുന്നത്.