Malayalam Breaking News
പ്രതിസന്ധികൾ അതിജീവിച്ച് ഷൂട്ടിംഗ് ആരംഭിച്ച മാമാങ്കം വീണ്ടും പ്രതിസന്ധിയിൽ !
പ്രതിസന്ധികൾ അതിജീവിച്ച് ഷൂട്ടിംഗ് ആരംഭിച്ച മാമാങ്കം വീണ്ടും പ്രതിസന്ധിയിൽ !
By
കനത്ത ചൂട് കാരണം കേരളത്തിൽ ജോലി സമയം പോലും ക്രമീകരിച്ചിരിക്കുന്നത് പ്രത്യേക സമയത്തിന് അനുസരിച്ചാണ്. കാരണം പുറത്തിറങ്ങാൻ വയ്യാത്ത ചൂട്. സിനിമ മേഖലയിലും ഇത് ബാധിച്ചിട്ടുണ്ട്. മാമാങ്കം സിനിമയുടെ ഷൂട്ടിംഗ് ആണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. സിനിമയുടെ ഉള്ളിലെ പ്രശ്നങ്ങൾ വലിയ പ്രതിസന്ധി ആയിരുന്നു സൃഷ്ടിച്ചത്. ഇപ്പോൾ ചൂടാണ് അതിലും വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത് . മമ്മൂട്ടി നായകനായ 50 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണമാണ് അതിരപ്പിള്ളിയില്‍ നടക്കുന്നത്. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, മണികണ്ഠന്‍ തുടങ്ങിയ നടന്മാര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിക്കുന്നത്.
കനത്ത വെയിലും ചൂടും കാരണം സിനിമാ ചിത്രീകരണത്തിന്റെയും സമയം ക്രമീകരിക്കുന്നു. സാധാരണ അതിരാവിലെ തുടങ്ങി വൈകീട്ടുവരെയാണ് ചിത്രീകരണം നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വൈകീട്ട് നാലുമണിമുതല്‍ ആറുമണിവരെയാണ് അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയില്‍ ഷൂട്ടിങ് നടക്കുന്നത്.മമ്മൂട്ടി നായകനായ 50 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണമാണ് അതിരപ്പിള്ളിയില്‍ നടക്കുന്നത്. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, മണികണ്ഠന്‍ തുടങ്ങിയ നടന്മാര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിക്കുന്നത്.
എം. പദ്മകുമാറാണ് സംവിധായകന്‍. വൈകീട്ട് നാലുമണിമുതല്‍ ആറുമണിവരെ മാത്രമാണ് ഷൂട്ടിങ് നടക്കുന്നത്. സാധാരണ ഷൂട്ടിങ്ങിന് അതിരപ്പിള്ളിയില്‍ത്തനെയാണ് നടീനടന്മാര്‍ താമസിക്കുന്നത്. എന്നാല്‍ സമയം വൈകീട്ടാക്കി ക്രമീകരിച്ചതോടെ അടുത്ത പ്രദേശങ്ങളിലുള്ള നടന്മാര്‍ വീട്ടില്‍ പോയിവരുകയാണു ചെയ്യുന്നത്. മമ്മൂട്ടി എറണാകുളത്തെ വീട്ടില്‍നിന്ന് മൂന്നുമണിയോടെ എത്തി ഷൂട്ടിങ്ങിനുശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്നു.
mamankam movie resheduled due to temperature
