മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ നായികനിരയിൽ കനിഹയും അനുസിതാരയും. ബോളിവുഡ് താരം പ്രാചി ടെഹ്ലാനാണ് മാമാങ്കത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. നേരത്തെ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഇടയ്ക്ക് വച്ച് നിർമ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സജീവ് പിള്ളയെ സംവിധാനചുമതലയിൽ നിന്ന് നീക്കിയിരുന്നു.
പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ പെയർ ആയി മികച്ച അഭിനയമാണ് കനിഹ കാഴ്ച വെച്ചത്. ചരിത്രപ്രാധാന്യമുള്ള സിനിമയാണ് മാമാങ്കം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയുമായി മമ്മൂട്ടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടി മാര്‍ച്ച് ആദ്യം ജോയിന്‍ ചെയ്യും. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന സിനിമ 2019 റിലീസാണ്.
mamankam movie heroines
