Movies
ശ്രദ്ധ നേടി മാമാങ്കത്തിലെ മൂക്കുത്തി;ആദ്യ ഗാനം പുറത്ത്!
ശ്രദ്ധ നേടി മാമാങ്കത്തിലെ മൂക്കുത്തി;ആദ്യ ഗാനം പുറത്ത്!
By
പഴശ്ശിരാജയ്ക്കുശേഷം അത്തരമൊരു കഥാപാത്രവുമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ അമ്മൂട്ടി എത്തുന്ന ചിത്രമാണ് മാമാംഗം.എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ഉണ്ണി മുകുന്ദന്, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നിരവധി മുൻനിര താരങ്ങളെ അണിനിരത്തി കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് എന്നിവരും അഭിനയിക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
mamangam fist song released
