Movies
ലാൽ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു!
ലാൽ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു!
By
മലയത്തിന് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരമാണ് സുരേഷ്‌ഗോപി.ഇടക്കാലത്ത് സിനിമയിൽ നിന്നും വലിയൊരിടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് ഒരു മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന അനൂപ് സത്യന്‍ ചിത്രത്തിനു ശേഷം ബിഗ് ബജറ്റ് ചിത്രമാണ് സുരേഷ് ഗോപിയുടേതായി വരാന്‍ പോകുന്നത്. നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ലാലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ സയാ ഡേവിഡും എത്തുന്നു. ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതം രഞ്ജിന്‍ രാജ്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും അടുത്ത ആഴ്ച്ച പുറത്തുവിടും.
lal suresh gopi upcoming new movie
