കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്നു പരിഹസിച്ച് അയാൾ ചുട്ടമറുപടി നൽകി നവ്യ !
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന് സിനിമയിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്നു വരുന്നത് .നന്ദനത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. വിവാഹത്തിന് ശേഷം സിനിമാഭിനയത്തില്‍ നിന്നും വര്‍ഷങ്ങളോളം മാറി നിന്ന് നവ്യ ഒരുത്തിയെന്ന് സിനിമയിലൂടെ ശക്തമായി തിരിച്ചു വരവാണ് നടത്തിത്തിയത് .സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പഴയതിലും മാറ്റത്തോടെ സിനിമയിലേക്ക് എത്തിയ നവ്യയെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ ചില വിമര്‍ശരകരുമുണ്ട്. ഏറ്റവും പുതിയതായി നവ്യ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തിനുള്ള ചുട്ടമറുപടിയുമായി നവ്യ കൊടുത്തു
ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി എത്തിയതായിരുന്നു നടി നവ്യ നായര്‍. വെള്ളനിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചിത്രങ്ങളിലുള്ളത്. ‘പേടിയില്ലാതെ ഇരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിന് സ്‌നേഹം തിരഞ്ഞെടുക്കുകയാണ് വേണ്ടത്’ എന്നുമാണ് നവ്യ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്.
ഭക്ഷണം കഴിക്കാനായി ഏതോ റസ്‌റ്റോറന്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നിത്.നവ്യ വീണ്ടും സുന്ദരിയായി, ചമയങ്ങളൊന്നുമില്ലാത്ത ചിത്രം സൂപ്പറായി, ബ്യൂട്ടിക്വീനാണ് ചേച്ചി, ഇപ്പോഴും ഇതുപോലെ ഇരിക്കാന്‍ എന്താണ് ചെയ്യുന്നത് തുടങ്ങി നവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും അഭിനന്ദിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലര്‍ നവ്യയുടെ സിനിമകളിലെ ഡയലോഗ് പറഞ്ഞ് കളിയാക്കുയും ചെയ്യുന്നതിരുന്നു. ഇതിനിടയിലേക്കാണ് നടിയെ വിമര്‍ശിച്ച് കൊണ്ട് ബാബുരാജ് എന്നൊരാള്‍ കമന്റിട്ടിരിക്കുന്നത്.’
കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഉള്ളു. സന്തോഷമായിരിക്കണം’ എന്നാണ് ഇദ്ദേഹം കമന്റിലൂടെ പറയുന്നത്. ആരാധകന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നവ്യ മറുപടിയുമായി എത്തി. ‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഉള്ളു. നിങ്ങളും സന്തോഷമായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ’ എന്നായിരുന്നു നവ്യയുടെ മറുപടി.
മുന്‍പ് സമാനമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മിണ്ടാതെ ഇരിക്കുകയാണ് പലരും ചെയ്തിരുന്നത്. എന്നാല്‍ ശക്തമായ മറുപടി പറഞ്ഞ് രംഗത്ത് വരാന്‍ ശ്രമിച്ച നവ്യയ്ക്ക് അഭിനന്ദനവുമായി ആരാധകരെത്തി. ചുട്ടമറുപടി കൊടുക്കുമ്പോള്‍ ഇങ്ങനെ വേണമെന്നും ഇതില്‍ കുറഞ്ഞതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
2010 ലാണ് സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം. വൈകാതെ ഒരു മകനും നടി ജന്മം കൊടുത്തു. ഈ കാലയളവിലാണ് സിനിമയില്‍ നിന്നും നടി മാറി നിന്നത്. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ വര്‍ഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്
