Connect with us

ബോർഡറിൽ നിൽക്കുമ്പോൾ ഞാൻ കാണുന്നത് 110, 120 കോടി ജനങ്ങളെയാണ് ;’ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ നിങ്ങൾ എന്റെ തലയിൽ കയറ്റിയത് അവിടെ ഞാൻ സംഘിയായി; തുറന്നടിച്ച് മേജർ രവി !

Movies

ബോർഡറിൽ നിൽക്കുമ്പോൾ ഞാൻ കാണുന്നത് 110, 120 കോടി ജനങ്ങളെയാണ് ;’ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ നിങ്ങൾ എന്റെ തലയിൽ കയറ്റിയത് അവിടെ ഞാൻ സംഘിയായി; തുറന്നടിച്ച് മേജർ രവി !

ബോർഡറിൽ നിൽക്കുമ്പോൾ ഞാൻ കാണുന്നത് 110, 120 കോടി ജനങ്ങളെയാണ് ;’ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ നിങ്ങൾ എന്റെ തലയിൽ കയറ്റിയത് അവിടെ ഞാൻ സംഘിയായി; തുറന്നടിച്ച് മേജർ രവി !

സംവിധായകനായിയും അഭിനേതാവായും മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് മേജർ രവി. ണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി

പ്രിയദർശൻ സംവിധാനം ചെയ്ത് 1999-ൽ ഇറങ്ങിയ മേഘം എന്ന ചിത്രത്തിലാണ് മേജർ രവി ആദ്യമായി അഭിനയിയ്ക്കുന്നത്. ഇരുപതോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് മേജർ രവി ആദ്യമായി സംവിധായകനാകുന്നത്.

ഒരു പട്ടാളക്കാരൻ എന്ന നിലയൽ ജാതി-മത പ്രശ്നങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞ് മേജർ രവി. എന്നാൽ നാട്ടിൽ വന്നതിന് ശേഷം തന്റെ തലയിൽ ഇത് കയറ്റിയിട്ടുണ്ടെന്നും മേജർ രവി പ്രതികരിച്ചു. ബോർഡറിൽ നിൽക്കുമ്പോൾ തനിക്ക് പിന്നിൽ കാണുന്നത് 110, 120 കോടി ജനങ്ങളെയാണ് എന്നും അതാണ് ഒരു പട്ടാളക്കാരന്റെ വികാരമെന്നും അത് തന്നെയാണ് ‘മേം ഹൂം മൂസ’യിലെ മൂസയെന്നും മേജർ രവി വ്യക്തമാക്കി.’

ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ എന്റെ തലയിൽ കയറ്റിയത് നിങ്ങളാണ്. അവിടെ ഞാൻ സംഘിയായി. രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും നിങ്ങളെന്നെ സംഘിയാക്കി എന്നും മേജർ രവി കൂട്ടിച്ചേർത്തു. ‘മേം ഹൂം മൂസ’യുടെ പ്രമോഷന്റെ ഭാ​ഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ .ഞാൻ പട്ടാളത്തിലുണ്ടായിരുന്ന കാലത്ത്, പോരാടിക്കൊണ്ട് ബോർഡറിൽ ഉണ്ടായിരുന്ന സമയത്ത് ഇവിടുത്തെ ജാതി മത പ്രശ്നങ്ങൾ ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. കാരണം തിരികെ നോക്കുമ്പോൾ എനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണ്. അപ്പോൾ ജാതി മതം ഒന്നുമില്ല. ഇന്ത്യക്കാരുണ്ട് എന്റെ പിന്നിൽ എന്ന തോന്നൽ മാത്രം. ഇതായിരുന്നു പട്ടാളക്കാരന്റെ ഫീൽ. പക്ഷെ ഞാൻ ഇവിടെ വന്നതിന് ശേഷം നിങ്ങൾ എന്റെ തലയിൽ കയറ്റിയിട്ടുണ്ട്, ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ. അവിടെ ഞാൻ സംഘിയായി. കാരണം രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും നിങ്ങളെന്നെ സംഘിയാക്കി.

പക്ഷെ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്? ആലുവ വെള്ളപ്പൊക്കത്തിൽ ഞാൻ വെള്ളത്തിൽ ചാടി രക്ഷിച്ചത് മുഴുവൻ മുസ്ലിമുകൾ ആയതുകൊണ്ട്. ഇങ്ങനൊക്കെയാണ് നിങ്ങളുടെ റിയാക്ഷൻ. പക്ഷെ ഒരു പട്ടാളക്കാരൻ അവിടെ നിൽക്കുമ്പോൾ ഒരൊറ്റ വികാരമേ ഒള്ളു. പുറകിൽ ഉള്ളത് എന്റെ നാട്ടുകാരാണ്, അതിൽ എന്റെ അമ്മയും അച്ഛനും അനുജനും ഭാര്യയും കുട്ടിയുമുണ്ട്, അതിന്റെ കൂട്ടത്തിൽ ഈ നൂറ്റി ചില്ലുവാനും ആൾക്കാരുമുണ്ട്. നേരെ മറിച്ച് ഞാൻ എപ്പോഴും പറയുന്നത്, ആ നൂറ്റി ചില്ലുവാനും ആൾക്കാരിൽ എന്റെ അമ്മയും അച്ഛനും ഉണ്ട് അതുകൊണ്ട് അവരെയെല്ലാരും സംരക്ഷിക്കണം എന്നാണ് പട്ടാളക്കാരന്റെയും മൈന്റ് സെറ്റ്. അതൊക്കെ തന്നെയാണ് സിനിമയിൽ മൂസയുടേയും മൈന്റ് സെറ്റ്.

ഒരു പട്ടാളക്കാരൻ എന്ന രീതിയിൽ ഞാൻ ചിന്തിക്കുന്നത്, ഇപ്പോൾ എന്നെ വിട്ടുകഴിഞ്ഞാൽ ഞാൻ തിരിച്ചു പോയി അവിടെ തന്നെ കാവലായ് നിൽക്കാനാണ്. ഞാൻ മരിക്കുന്നത് വരെയും. ഇനി എന്താണെങ്കിലും എല്ലാ കാര്യങ്ങളും സെറ്റായി. ശമ്പളം കിട്ടിയില്ലങ്കിലും വലിയ പ്രശ്നമൊന്നുമില്ല. അവിടെ അങ്ങനെ നിൽക്കുക. അതിൽ കിട്ടുന്ന സംതൃപ്തി ആർക്കും മനസിലാവില്ല. കാരണം ഇവിടെ മാനസിക സംഘർഷങ്ങൾ, എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പരമായ മൈലേജസ് എടുക്കുമ്പോൾ ഇതിൽ സാധാരണക്കാരായ ജനാങ്ങളാണ് ബലിയാടുകളാകുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top