Connect with us

ദിലീപിനെ വിലകത്തിരുന്നതിന് പിന്നിൽ! ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്; ഭാസി വിഷയത്തില്‍ വിമർശനം!

Movies

ദിലീപിനെ വിലകത്തിരുന്നതിന് പിന്നിൽ! ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്; ഭാസി വിഷയത്തില്‍ വിമർശനം!

ദിലീപിനെ വിലകത്തിരുന്നതിന് പിന്നിൽ! ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്; ഭാസി വിഷയത്തില്‍ വിമർശനം!

ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി​ക്ക് വിലക്കേർപ്പെടുത്തി സിനിമ നിർമാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഭാസിക്ക് തൽകാലം പുതിയ പടങ്ങൾ നൽകില്ല. എന്നാൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ്ങും ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും.

ശിക്ഷ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്നും നിർമാതാക്കൾ അറിയിച്ചു. വിലക്ക് എത്ര നാളത്തേക്ക് ആണെന്നത് സംഘടന തീരുമാനിക്കും. തെറ്റ് ആവർത്തിക്കില്ലെന്നാണ് നടൻ പറഞ്ഞത്. സംഭവത്തിൽ നടന്റെത് അനുഭാവ പൂർവമായ സമീപനമാണെന്നും നിർമാതാക്കളുടെ സംഘടന വിലയിരുത്തി. മലയാള സിനിമക്ക് കൃത്യമായ പെരുമാറ്റചട്ടം ആവശ്യമാണെന്നും നിർമാതാക്കൾ പറഞ്ഞു.

തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. അതേസമയം സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാൻ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് സിൻസി അനിൽ പങ്കുവെച്ച ഒരു പരിഹാസ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അവരുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ശ്രീനാഥ് ഭാസിക്ക് പ്രമുഖ സംഘടനയുടെ കത്ത്….

പ്രിയപ്പെട്ട ശ്രീനാഥ് ഭാസി…

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂ യിൽ അവതാരകയോട് മോശമായി പെരുമാറി എന്ന കേസ് ൽ നിങ്ങൾ അറസ്റ്റിൽ ആയിരിക്കുകയാണല്ലോ. ചുളുവിൽ ഒരു സാമൂഹിക പ്രതിബദ്ധത കാണിക്കാൻ പറ്റിയ സമയം ആയതിനാൽ നിങ്ങളെ ഞങ്ങൾ സിനിമയിൽ നിന്നും വിലക്കുകയാണ്…

ബലാത്സംഘ കൊട്ടെഷൻ കൊടുത്തു എന്ന കേസ്ൽ അറസ്റ്റിൽ ആയി ജയിലിൽ കിടന്ന ദിലീപിനെ ഞങ്ങൾ വിലക്കാതിരുന്നതിനു കാരണം കോടതി പറഞ്ഞിട്ടില്ല അയാൾ കുറ്റം ചെയ്തു എന്നത് കൊണ്ട് മാത്രമാണ്. ബലാൽസഗം ചെയ്ത വിജയ് ബാബുവിനെയും സമാനമായ രീതിയിൽ ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്ടിയാൽ അയാൾ കുറ്റം ചെയ്തതായി ഞങ്ങൾക്ക് കണക്കാക്കാൻ കഴിയുന്നില്ല..ചുരുളി സിനിമയ്ക്ക് കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഞങ്ങൾക്ക് അവതാരകയോട് പ്രയോഗിച്ച താങ്കളുടെ ഭാഷ ഉൾകൊള്ളാൻ ആകുന്നതല്ല. നിങ്ങൾ മാപ്പ് പറയാൻ തയാറായലും അത് സ്വീകരിക്കാൻ ഞങ്ങൾ തയാറല്ല. അവതാരക പരാതി പിൻവലിക്കാമെന്നു പറഞ്ഞാലും ഞങ്ങൾ നിങ്ങളെ വിലക്കും. ഇനി സിനിമയുടെ ഏഴു അയലത്തു പോലും വരാതിരിക്കുക. ഞങ്ങൾ സിനിമാക്കാർക്ക് അപമാനം ആകാതിരിക്കുക..

ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്. നിങ്ങൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന ആരോപണം വരെ കേൾക്കുന്നുണ്ട്. ലഹരി എന്ന വാക്ക് മലയാള സിനിമയോട് ആദ്യമായി ചേർത്തു വയ്ക്കാൻ കാരണക്കാരൻ ആയ നിങ്ങളോട് ഒരു തരത്തിലും ഞങ്ങൾക്ക് ഇനി പൊരുത്തപ്പെടാൻ ആവില്ല.
പിന്നെ… ഞങ്ങൾക്ക് കൈയടി വാങ്ങാൻ പറ്റുന്ന ഒരു അവസരം ഉണ്ടാക്കിയതിന് പ്രത്യേകിച്ച് നന്ദി പറയേണ്ടതില്ലല്ലോ. എന്ന് എരയോടൊപ്പമുള്ള സംഘടന….ഒപ്പ്‌

NB കുറച്ച് പൊട്ടചോദ്യങ്ങൾ ചോദിച്ചു എന്ന കാരണത്തിന് ആ അവതാരകയ്ക്ക് നേരെ പ്രയോഗിച്ച ഭാഷയിൽ ഈ സംഘടനയ്ക്ക് മറുപടി കൊടുക്കാൻ ധൈര്യമുണ്ടോ ഭാസി താങ്കൾക്ക്? താങ്കളുടെ ഭാഷ കൂടുതൽ അർഹിക്കുന്നത് ഇത്തരം ഇരട്ടത്താപ്പ് കളിക്കുന്നവരോടാണ്.എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

More in Movies

Trending

Recent

To Top