മോഹന്‍ലാല്‍ നായകനായ ഒടിയന് 2018ല്‍ ആണ് തിയേറ്ററുകളിലെത്തിയത്. ഒടിയനായി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേന് തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ചിത്രത്തിനെതിരെ കടുത്ത രീതിയില്‍ ഡീഗ്രേഡിംഗ് ക്യാപെയ്നുകളും നടന്നിരുന്നു. ഇപ്പോഴിതാ ഒടിയന് സിനിമയോട് പ്രേക്ഷകര്‍ തുടരുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് സംവിധായകന് വി.എ ശ്രീകുമാര്‍. ഒടിയന് ചിത്രത്തിന്റെ പ്രമോഷനായി വച്ചിരിക്കുന്ന ശില്‍പ്പത്തിന് മുന്നിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.
”പ്രമോഷന്റെ ഭാഗമായി തിയേറ്ററുകളില്‍ സ്ഥാപിച്ച ഒടിയന് ശില്പങ്ങളില് രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദി” എന്നാണ് സംവിധായകന് കുറിച്ചിരിക്കുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...