Connect with us

കോമെഡിയും ട്രാജഡിയും ഒന്നിച്ച് കാണാം; അമ്പാടിയും ഗജനിയും രാത്രി നേർക്കുനേർ ; പാമ്പായി ശങ്കരമാമയും ; ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി അമ്മയറിയാതെ!

Malayalam

കോമെഡിയും ട്രാജഡിയും ഒന്നിച്ച് കാണാം; അമ്പാടിയും ഗജനിയും രാത്രി നേർക്കുനേർ ; പാമ്പായി ശങ്കരമാമയും ; ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി അമ്മയറിയാതെ!

കോമെഡിയും ട്രാജഡിയും ഒന്നിച്ച് കാണാം; അമ്പാടിയും ഗജനിയും രാത്രി നേർക്കുനേർ ; പാമ്പായി ശങ്കരമാമയും ; ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി അമ്മയറിയാതെ!

അങ്ങനെ ഈ ആഴ്ച അവസാനിക്കാറായപ്പോൾ അമ്മയറിയാതെ എപ്പിസോഡ് ത്രില്ലിംഗ് ആക്കിയിട്ടുണ്ട്.. പക്ഷെ എന്ത് പ്രയോജനം… നാളെയില്ലല്ലോ? തിങ്കൾ മുതൽ വ്യാഴം വരെ വിനീത് അപർണ്ണ സീനുകൾ, എന്നിട്ട് വെള്ളിയാഴ്ചയാകുമ്പോൾ കഥയിൽ ഇതുപോലെയൊക്കെ സസ്പെൻസ് വരാനുണ്ട് എന്ന് പറഞ്ഞ് നമ്മളെ സമാധാനിപ്പിക്കും, അതാണ് ഇപ്പോൾ മൂന്ന് ആഴ്ച ആയി കണ്ടുവരുന്ന രീതി..

പക്ഷെ ഗജനിയും അമ്പാടിയും തമ്മിൽ കാണാൻ പോകുന്ന സമയം അടുത്തു എന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുന്നത്. അതുമാത്രമല്ല, ഇന്ന് വെള്ളിയാഴ്‌ച മാത്രം കാണിക്കുന്ന അലീന അമ്പാടി പ്രണയ രംഗങ്ങളും ഉണ്ട്..

ആഴ്ചയിൽ ഒരിക്കലേ അലീന അമ്പാടി പ്രണയിക്കുകയുള്ളു എങ്കിലും സംഭവം പൊളിയാണ്.. ഇന്ന് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും ആർക്കാണ് കൂടുതൽ ജാടയുള്ളത് എന്ന്.. അമ്പാടിയെ തോൽപ്പിച്ച് അലീന ഇന്ന് ഗോൾ അടിക്കുകയാണ്..

പിന്നെ ഇന്നത്തെ ദിവസം മുഴുവൻ ശങ്കര മാമ കുടിച്ചു ഒരു ബോധവും ഇല്ലാതെ സംസാരിക്കുന്നത് കേൾക്കാം.. ആ സംസാരവും നല്ല കൊമെടി ആണ്… അമ്പാടി അങ്ങനെ അലീന ടീച്ചറുടെ വീട്ടിലേക്ക് പോകുമ്പോൾ ശങ്കരൻ മാമ ഒരു ചെറിയ പണി ഒപ്പിക്കുന്നുണ്ട്,

അമ്പാടിയുടെ കാറിൽ കയറിക്കിടന്നു ചിരിക്കുന്ന ശങ്കരൻ മാമയെ പ്രൊമോയിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. പിന്നെ ഇന്നത്തെ ഈ രാത്രി, അതായത് അലീന അമ്പാടി വിവാഹ നിശ്ചയ തലേന്ന് ഒരുപാട് സംഭവങ്ങൾ നടക്കാനിരിക്കുകയാണ്.

അതിൽ ഒന്ന് വിനീത് അപർണ്ണ കൂടിക്കാഴ്ച, പിന്നെ അലീനയ്ക്ക് മോതിരം കൊടുക്കാൻ അമ്പാടി വരുന്നുണ്ട്. അമ്പാടിയുടെ കാറിൽ ശങ്കരൻ മാമയും ഉണ്ട്.. ഈ സമയം പീറ്റർ പപ്പാ പള്ളിയിൽ പോയി.. അപ്പോൾ പീറ്റർ പപ്പാ സംഭവസ്ഥലത്തില്ല…

പിന്നെ അവിടെ എത്തുന്ന പുറത്തുന്നുള്ള ഒരാൾ അത് ഗജനിയാണ്…അമ്പാടിയുടെ കൈയിൽ ഗജനി കുടുങ്ങുമോ ? ഗജനിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളത് വഴിയേ അറിയാം… ഇതിപ്പോൾ ആർക്ക് എന്ത് സംഭവിക്കും എന്നുള്ളത് ഒരു സസ്പെൻസ് ആണ്…

ഏതായാലും അലീനയ്ക്കും അമ്പാടിക്കും ഒന്നും സംഭവിക്കില്ല, കാരണം അവരെ ആവില്ല ഗജനി സ്കെച്ച് ചെയ്തത് എന്ന് തോന്നുന്നു . ഇനി അമ്മയറിയാതെയുടെ ഒരു സ്റ്റൈൽ ഉണ്ട്.. ആഘോഷങ്ങൾ എന്തെങ്കിലും നടക്കുമ്പോൾ ഒരു ആപത്ത് ഉറപ്പാണ് . അതുകൊണ്ട് ഈ രാത്രി നമുക്ക് കരുതിയിരിക്കാം… അടുത്ത ആഴ്ചയെങ്കിലും അലീന അമ്പാടി വിവാഹ നിശ്ചയം കാണാൻ സാധിച്ചെങ്കിലും മതിയായിരുന്നു .

മിക്കവാറും രാത്രിയിലെ ട്വിസ്റ്റുകളാണ് വരുന്ന ആഴ്ച നടക്കുക. കാരണം, ഇപ്പോൾ 494 ആം എപ്പിസോഡ് ആണ് ആയിരിക്കുന്നത്. വരുന്ന തിങ്കളിന്റെ അടുത്ത തിങ്കൾ ആണ് അമ്മയറിയാതെയുടെ 500 ആം എപ്പിസോഡ്. അന്നത്തെ ആഘോഷം ആയിരിക്കും അലീന അമ്പാടി വിവാഹ നിശ്ചയം…

about ammayariyathe

More in Malayalam

Trending

Recent

To Top