Malayalam Breaking News
പൃഥ്വിരാജിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ടത് മമ്മൂട്ടി… നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന പലതും മമ്മൂട്ടി ഓര്‍മ്മയില്‍ സൂക്ഷിക്കും…. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമാണ് മമ്മൂട്ടിക്കെന്ന് സുകുവേട്ടനും പറഞ്ഞിട്ടുണ്ട്…..

നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന പലതും മമ്മൂട്ടി ഓര്‍മ്മയില്‍ സൂക്ഷിക്കാറുണ്ടെന്നും അത് ഓര്‍ത്തെടുത്ത് എഴുതാറുണ്ടെന്നും മല്ലിക സുകുമാരന്‍. മമ്മൂട്ടി എഴുതിയൊരു ആത്മകഥയില്‍ സുകുമാരനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും മല്ലിക പറയുന്നു. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമാണ് മമ്മൂട്ടിക്കെന്നും അത് ന്യായമായ കാര്യത്തിനായിരിക്കുമെന്നും പക്ഷേ അത് കഴിഞ്ഞാല്‍ മമ്മൂട്ടി കൂളായി ഇടപെടുമെന്നും മല്ലിക പറയുന്നു. പൃഥ്വിയ്‌ക്കെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നപ്പോള്‍ ഇടപ്പെട്ടത് മമ്മൂട്ടിയാണെന്നും മല്ലിക പറയുന്നു.
മല്ലിക സുകുമാരന്റെ വാക്കുകളിലേയ്ക്ക്-
ബന്ധങ്ങളുടെ ചരടുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ കഴിയാത്ത ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളത്. ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യ സ്‌നേഹിയെയാണ് എനിക്ക് പരിചയം. അതാദ്യം ഞാന്‍ തിരിച്ചറിയുന്നത് ഒരു അമ്മ മീറ്റിങ്ങില്‍ വച്ചാണ്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ അവസരത്തില്‍ പറയുന്നത് അനൗചിത്യമായതുകൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും അനാവശ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അതില്‍ ഇടപെട്ട് അത് പരിഹരിക്കേണ്ട വിധം ഇങ്ങനെയാണ് എന്ന് പറയാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടിയാണ്. മമ്മൂട്ടി എഴുതിയ ഒരു ആത്മകഥയില്‍ സുകുവേട്ടനുമായുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. നമ്മള്‍ നിസാരമെന്നു കരുതുന്ന പല സന്ദര്‍ഭങ്ങള്‍ പോലും ഓര്‍ത്തെടുത്ത് എഴുതിയിട്ടുണ്ട്. സുകുവേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു മമ്മൂട്ടിക്ക്. പലപ്പോഴും ന്യായമായ കാര്യത്തിനായിരിക്കും. പക്ഷേ അത് കഴിഞ്ഞാല്‍ പുള്ളി പോയി കൂളായിട്ട് ഇടപെടും. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കാറില്ല. മമ്മൂട്ടി ഒരു പ്രകടനപ്രിയന്‍ അല്ല..ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്.
പടയണി എന്നൊരു ചിത്രം സുകുവേട്ടന്‍ നിര്‍മിച്ചിരുന്നു. അതില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് ഉറപ്പിക്കാനായി സുകുവേട്ടന്‍ എറണാകുളത്തിന് പോകാന്‍ ഒരുങ്ങി. മമ്മൂട്ടിയെ വിളിച്ചു. അദ്ദേഹം അന്നേ സൂപ്പര്‍ സ്റ്റാറാണ്. എന്നിട്ടും മമ്മൂട്ടി അവസാനം സുകുവേട്ടനെ ഇങ്ങോട്ട് വന്നു കണ്ടു. തന്നേക്കാള്‍ മുതിര്‍ന്ന നടനും നിര്‍മാതാവുമായ സുകുവേട്ടനെ അങ്ങോട്ട് ചെന്നുകാണാന്‍ കാണിച്ച ആ സ്‌നേഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
Mallika sukumaran about Prithviraj Mammootty