Connect with us

രണ്ടു ചിത്രങ്ങൾക്ക് തിരക്കഥയെഴുതി നായികയായി ; ഇനി മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക !!

Malayalam Breaking News

രതീഷ് രഖുനന്ദൻ ചിത്രമായ മിഠായി തെരുവിൽ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് . വിഷ്ണു ഉണ്ണികൃഷ്ണന് നായികയെ തേടിയുള്ള തിരച്ചിലിലായിരുന്നു പ്രവർത്തകർ. തെലുങ്കിൽ നിന്നാണ് നായികയെ കണ്ടെത്തിയത്. മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.

മലയാളത്തിൽ സെബയുടെ ആദ്യ സിനിമയാണ് മിഠായിത്തെരുവ്. മിഠായിത്തെരുവിൽ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവിൽ നായികയാകാൻ തീരുമാനിച്ചത്. ബഹ്റിനിൽ ജനിച്ചു വളർന്ന സെബ മറിയം കോശി ഹൈദരാബാദിൽ ആണ് സ്ഥിര താമസം.

വൻ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയിൽ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീനിവാസൻ എന്നിവർക്ക് പുറമെ ഹരീഷ് കണാരൻ ധർമജൻ രമേശ് പിഷാരടി സുരഭി അരുൺ പുനലൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്.ബി ടി അനിൽകുമാർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ്. ഛായാഗ്രഹണം സമീർ ഹഖ്. സംഗീതം സുമേഷ് പരമേശ്വർ. എഡിറ്റർ നിഷാദ്.

mittayitheruvu actress seba

More in Malayalam Breaking News

Trending

Recent

To Top