Connect with us

മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവള്‍ക്ക് ഇംഗ്ലീഷേ വരുള്ളൂ… പറയാന്‍ തുടങ്ങുമ്പോള്‍ നങ്കള്‍, നിങ്കള്‍ എന്നൊക്കെയാവും പറയുന്നത്, ഇതിലും ദേദം ഇംഗ്ലീഷില്‍ പറയുന്നതാണ്; അലംകൃതയെ കുറിച്ച് മല്ലിക സുകുമാരൻ

Malayalam

മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവള്‍ക്ക് ഇംഗ്ലീഷേ വരുള്ളൂ… പറയാന്‍ തുടങ്ങുമ്പോള്‍ നങ്കള്‍, നിങ്കള്‍ എന്നൊക്കെയാവും പറയുന്നത്, ഇതിലും ദേദം ഇംഗ്ലീഷില്‍ പറയുന്നതാണ്; അലംകൃതയെ കുറിച്ച് മല്ലിക സുകുമാരൻ

മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവള്‍ക്ക് ഇംഗ്ലീഷേ വരുള്ളൂ… പറയാന്‍ തുടങ്ങുമ്പോള്‍ നങ്കള്‍, നിങ്കള്‍ എന്നൊക്കെയാവും പറയുന്നത്, ഇതിലും ദേദം ഇംഗ്ലീഷില്‍ പറയുന്നതാണ്; അലംകൃതയെ കുറിച്ച് മല്ലിക സുകുമാരൻ

ജനിക്കുമ്പോള്‍ മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരകുടുംബത്തിലെ വിശേഷങ്ങളറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റേയും മകളായ അല്ലിക്ക് ആരാധകരേറെയാണ്. അല്ലിയുടെ വിശേഷങ്ങളെക്കുറിച്ച് വാചാലരായി ഇരുവരും എത്താറുണ്ട്. ഡാഡയുടേയും മമ്മയുടേയും മാത്രമല്ല അമ്മൂമ്മയുടേയും പ്രിയപ്പെട്ട കുഞ്ഞാണ് അല്ലി. കൊച്ചുമകളെക്കുറിച്ച് വാചാലയായുള്ള മല്ലിക സുകുമാരന്റെ അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞുള്ള അച്ഛമ്മയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്‍ കൊച്ചുമകളുടെ വിശേഷങ്ങളും പങ്കിട്ടത്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. ആ കോമ്പൗണ്ടില്‍ കയറിയാല്‍ത്തന്നെ ഇംഗ്ലീഷ് പറയണം. അവിടെ കുട്ടികളും പേരന്‍സുമെല്ലാം അങ്ങനെയാണ്. ഞാന്‍ പോയാലും അതിനകത്ത് കയറിയാല്‍ ഇംഗ്ലീഷ് സംസാരിക്കണം. അച്ഛമ്മയെ കാണുമ്പോള്‍ മലയാളം സംസാരിക്കണമെന്ന് രാജു മോളോട് പറയാറുണ്ട്. മാതൃഭാഷ തീരെയില്ലാതായിപ്പോവരുതല്ലോ. മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവള്‍ക്ക് ഇംഗ്ലീഷേ വരുള്ളൂ.

പെട്ടെന്ന് സംസാരിക്കുമ്പോള്‍ അവള്‍ക്ക് മലയാളം വരില്ല. അത് പറയാന്‍ തുടങ്ങുമ്പോള്‍ നങ്കള്‍, നിങ്കള്‍ എന്നൊക്കെയാവും പറയുന്നത്. ഇതിലും ദേദം ഇംഗ്ലീഷില്‍ പറയുന്നതാണ്. ഞാന്‍ എങ്ങനെയെങ്കിലും മനസിലാക്കി എടുത്തോളാമെന്ന് പറയും. ജീവിതത്തില്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നതാണ് കൊച്ചുമക്കളുടെ കൂടെ സമയം ചെലവഴിക്കുന്നത്. മൂന്നുപേരും കൂടി ഒന്നിച്ചുവന്നാല്‍ നല്ല രസമാണ്. മൂന്നാളേയും കിട്ടാന്‍ വല്യപാടാണ്.

രണ്ട് ദിവസത്തെ വര്‍ക്കിനൊക്കെ ഇവിടെ ഇരിക്കുമ്പോള്‍ ചിന്തിക്കാറുണ്ട്. എനിക്ക് വേറൊരു വീടുകൂടിയുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ തെങ്ങിന്‍തോപ്പൊക്കെയുണ്ട്. പടവും പപ്പടവുമൊന്നുമില്ലെങ്കില്‍ ഇങ്ങോട്ട് പോരൂ. കഞ്ഞിയും ചമ്മന്തിയുമൊക്കെ അമ്മ തരാമെന്ന് പറഞ്ഞ് ഞാനവരെ കളിയാക്കാറുണ്ട്. അരയ്ക്കാനുള്ള തേങ്ങയൊക്കെ കിട്ടും. അതൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്.

എന്നെപ്പോലെ നല്ലൊരു അമ്മായിഅമ്മയെ പൂര്‍ണിമയ്ക്കും സുപ്രിയയ്ക്കും കിട്ടാനില്ല. ഞാൻ ഒന്നിനും വരുന്നില്ല. ആ ജില്ലയിലേക്കേ വരുന്നില്ല. നിങ്ങളായി നിങ്ങളുടെ പാടായി. അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ എന്താന്ന് വെച്ചാല്‍ നന്നായിരിക്കട്ടെ. ഓണത്തിനും പിറന്നാളിനുമെല്ലാം സാരിയും സ്വര്‍ണ്ണവുമൊക്കെ വാങ്ങിച്ച് തരാറുണ്ട്. സന്തോഷം എന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top