Connect with us

സ്വന്തമായി നിലപാടുണ്ടായി ;പലരും കാമുകിമാർക്കായി അവസരം തട്ടിയെടുത്തു’

Bollywood

സ്വന്തമായി നിലപാടുണ്ടായി ;പലരും കാമുകിമാർക്കായി അവസരം തട്ടിയെടുത്തു’

സ്വന്തമായി നിലപാടുണ്ടായി ;പലരും കാമുകിമാർക്കായി അവസരം തട്ടിയെടുത്തു’

ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയയാണ് ബോളിവുഡിലെ ഗ്ലാമർ നടി മല്ലികാ ഷെരാവത്ത്,തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിൽ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക.

‘നായകന്മാർ പലപ്പോഴും എനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്.അങ്ങനെ 20–30 സിനിമകൾ നഷ്ടമായിട്ടുണ്ട്. അതെന്നെ സങ്കടപ്പെടുത്തിയിട്ടില്ല. അതെന്റെ തിരിച്ചറിവായിരുന്നു.ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അവരെല്ലാം വിഡ്ഡികളാണെന്നു തോന്നും. അവരെല്ലാവരും’. മല്ലിക പറയുന്നു.

നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാൻ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍.

സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു. നിങ്ങൾക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ദുർനടത്തിപ്പുക്കാരിയായ സ്ത്രീയായതിനാൽ അമിതസ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോൾ തന്നെ രാജ്യദ്രോഹി എന്ന രീതിയിലാണ് പലരും മുദ്ര കുത്തുന്നതെന്നും മല്ലിക തുറന്നുപറയുന്നു.

mallika sherawat about her bad experience from film

Continue Reading
You may also like...

More in Bollywood

Trending