Connect with us

റോളുകളിലേക്ക് എന്നെ നിര്‍ദേശിക്കാന്‍ ബോളിവുഡില്‍ എനിക്ക് ബോയ്ഫ്രണ്ടില്ലല്ലോ; സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് മല്ലിക ഷെരാവത്ത്!

Malayalam

റോളുകളിലേക്ക് എന്നെ നിര്‍ദേശിക്കാന്‍ ബോളിവുഡില്‍ എനിക്ക് ബോയ്ഫ്രണ്ടില്ലല്ലോ; സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് മല്ലിക ഷെരാവത്ത്!

റോളുകളിലേക്ക് എന്നെ നിര്‍ദേശിക്കാന്‍ ബോളിവുഡില്‍ എനിക്ക് ബോയ്ഫ്രണ്ടില്ലല്ലോ; സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് മല്ലിക ഷെരാവത്ത്!

സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ തന്നെ പിന്താങ്ങാനോ റോളുകളിലേക്ക് നിര്‍ദേശിക്കാനോ ആരുമില്ലെന്നും മല്ലിക പറയുകയുണ്ടായി . ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ മറ്റു ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു യാത്ര ചെയ്തു. വെബ് ഷോകള്‍ ചെയ്തു. എന്നെ സിനിമയില്‍ പിന്താങ്ങാന്‍ ബോയ്ഫ്രണ്ടോ മറ്റാരെങ്കിലുമോ ഇല്ല. എന്നെ റോളുകളിലേക്ക് നിര്‍ദേശിക്കാനും ആളുകളില്ല.

ഞാന്‍ അതിനോടൊക്കെ പൊരുത്തപ്പെട്ട് കഴിഞ്ഞു. അതിലൊന്നും ഇപ്പോള്‍ എനിക്ക് ഒരു പ്രശ്നവുമില്ല. ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കും. സിനിമയുടെ ഭാഗമായി തുടരുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ മല്ലിക പറഞ്ഞു. ബോളിവുഡ് ചിത്രങ്ങളിലെ കാസ്റ്റിംഗില്‍ പക്ഷപാതിത്വം നിലനില്‍ക്കുന്നുവെന്നാണ് നടിയുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നാണ് ഇതേ കുറിച്ച് വരുന്ന അഭിപ്രായങ്ങള്‍.

അഭിനയിച്ച സിനിമകളുടെ പേരില്‍ സദാചാര കൊലപാതം തന്നെയായിരുന്നു നേരിടേണ്ടി വന്നതെന്നും മല്ലിക അഭിമുഖത്തില്‍ പറഞ്ഞു. 2003ലിറങ്ങിയ ഖ്വാദിഷിലൂടെയാണ് മല്ലിക ഷെരാവത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2004ലെ മര്‍ഡറും ശ്രദ്ധിക്കപ്പെട്ടു.

രണ്ട് ചിത്രങ്ങളിലും അഭിനയിച്ച രംഗങ്ങളുടെ പേരില്‍ മല്ലിക ഷെരാവത്തിനെതിരെ വലിയ സദാചാര ആക്രമണം നടന്നിരുന്നു. ‘ഞാന്‍ മര്‍ഡറില്‍ അഭിനയിച്ചപ്പോള്‍ എനിക്കെതിരെ സദാചാര കൊലയായിരുന്നു നടന്നത്. ഞാന്‍ പിഴച്ചുപോയവളാണെന്ന് പറഞ്ഞു. അന്ന് ഞാന്‍ അഭിനയിച്ച രംഗങ്ങളൊക്കെ ഇന്ന് സിനിമയില്‍ സാധാരണ കാര്യമായി മാറി. ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറി. നമ്മുടെ സിനിമ തന്നെ മാറി.

എന്നാലും ഇപ്പോള്‍ ആലോചിക്കുമ്പോഴും 50കളിലെയും അറുപതുകളിലെയും സിനിമയെ വെല്ലുന്ന ചിത്രങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ലെന്ന് തന്നെയാണ് തോന്നുന്നത്. അന്നത്തെ ചിത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ഗംഭീര റോളുകള്‍ ലഭിച്ചിരുന്നു. ഇന്ന് അത് വല്ലാതെ നഷ്ടപ്പെട്ടിരിക്കുന്നു. കലാമൂല്യമുള്ള ഒരു കഥാപാത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ കാത്തിരുന്നത്,’ മല്ലിക പറഞ്ഞു.

about mallika sharavath

Continue Reading
You may also like...

More in Malayalam

Trending