തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം 100 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ നേട്ടത്തിന് പിന്നാലെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് വന്നു. ഇപ്പോഴിതാ ഉണ്ണിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ
ഉണ്ണിയുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് മാളികപ്പുറത്തിന്റെ വിജയമെന്നാണ് നടി ശ്വേത മേനോൻ പ്രശംസിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം മാറിയിരിക്കുകയാണ്. സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയ പേജിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
‘100 കോടി കടന്ന മാളികപ്പുറത്തിന്റെ അഭൂതപൂർവമായ വിജയത്തിന് എന്റെ പ്രിയപ്പെട്ട ഉണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ഫലമുണ്ടായി. ഈ വിജയം നിന്റെ ബിഗ് സ്ക്രീൻ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിന്റെ ഭാവി ഉദ്യമങ്ങളിൽ എല്ലാവിധ ആശംസകളും നേരുന്നു. നീ തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഒരു നക്ഷത്രം പോലെ തിളങ്ങുക, ഉണ്ണി!’ എന്നാണ് ശ്വേത മോനോൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...