Connect with us

ഭക്തി സീരിയലുകൾ കാണുന്നവർ ആണ് മാളികപ്പുറത്തിന് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്!

malikappuram

featured

ഭക്തി സീരിയലുകൾ കാണുന്നവർ ആണ് മാളികപ്പുറത്തിന് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്!

ഭക്തി സീരിയലുകൾ കാണുന്നവർ ആണ് മാളികപ്പുറത്തിന് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്!

ഭക്തി സീരിയലുകൾ കാണുന്നവർ ആണ് മാളികപ്പുറത്തിന് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്

വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടി 2023ലെ ഏറ്റവും വലിയ ചിത്രമായിരുന്നു മാളികപ്പുറം. ഇന്ന് ഈ സിനിമ ഒ.ടി.ടിയിൽ വരികയാണ്. ഗന്ധർവ ജൂനിയർ എന്ന സിനിമയുടെ പൂജാ വേളയിൽ ആയിരുന്നു ‘മാളികപ്പുറം’ (Malikappuram) ഡിജിറ്റൽ റിലീസ് തിയതി പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി 15 മുതൽ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാവും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യും.

അയ്യപ്പ ഭക്തയായ കൊച്ചുപെൺകുട്ടി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാൽ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

പോസിറ്റീവ് റിവ്യൂകൾക്കൊപ്പം ഒരുപാട് നെഗറ്റീവ് റിവ്യൂകളും ഈ സിനിമയ്ക്കെതിരെ വന്നിരുന്നു.അങ്ങിനെ ഇന്നലെ ഒരു നെഗറ്റീവ് റിവ്യൂ ciniphile ൽ വന്നിരുന്നു. ഈ റിവ്യൂ ഇട്ട ആൾക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി കമെന്റുകൾ വന്നു. ആ റിവ്യൂ എന്താണെന്ന് നമുക്ക് നോക്കാം

റിവ്യൂ

നാളെ മാളികപ്പുറം OTT റീലീസ് ആണ്. സിനിമ തീയറ്ററിൽ നിന്നും അവിചാരിതമായി കണ്ടിരുന്നു. പക്ഷെ റിവ്യൂ ഇടാൻ തോന്നിയതെ ഇല്ല. കാരണം ഇത്രേം റീച്ഛ് ആയി നിക്കുക ഈ തട്ടിക്കൂട്ട് സിനിമക്ക് റിവ്യൂ ചെയ്തു വീണ്ടും അതിന്റെ റീച്ഛ് കൂട്ടുവാൻ താൽപ്പര്യം ഇല്ലാത്തൊണ്ടു ആണ്.

സിനിമയിലേക്ക് വന്നാൽ പണ്ടത്തെ മേക്കിങ് സ്റ്റൈൽ. മൊത്തത്തിൽ ആർട്ടിഫിഷ്യാലിറ്റി തോന്നിക്കുന്ന കഥാപാത്രങ്ങൾ. ഓവർ ക്യൂട്ട്നെസ് കാണിച്ചു വെറുപ്പിക്കുന്ന സിനിമയിലെ മെയിൻ കഥാപാത്രം ആയ പെൺകുട്ടി. ട്രയ്ലറിൽ നിന്നും എന്താണോ കിട്ടുന്നത് അതേ നിലവാരം തന്നെയാണ് സിനിമക്കും.

സിനിമയെ സിനിമ ആയി കാണാതെ അതിന്റെ മോശം വശങ്ങൾ പറയാതെ ഭക്തി, ആരാധന ഒക്കെ ഉള്ളവർ അത് വെച്ചു മാത്രം ഈ സിനിമയെ അക്സെപ്പ്റ്റ് ചെയ്യുന്നു എന്നാണ് എനിക്ക് തോന്നിയെ. അതുകൊണ്ടു തന്നെ ഭക്തി സീരിയലുകൾ കാണുന്നവർ ആണ് കൂടുതലും ഈ സിനിമയെ അകം അഴിഞ്ഞു സ്വീകരിച്ചത്. ഇങ്ങനെ ആയിരുന്നു റിവ്യൂ.

പോയവർഷം ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു സൃഷ്ടിച്ചത്. ഒരു ഇടവേളയ്ക്കുശേഷം കേരളത്തിലെ കുടുംബപ്രേക്ഷകരെ ഒന്നാകെ തിയേറ്റർ എത്തിക്കുവാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രം 40 ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അടുത്തിടെ അവകാശപ്പെട്ടിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തു റിലീസ് ചെയ്തിരുന്നു. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഉണ്ണിമുകുന്ദനെ കൂടാതെ മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

More in featured

Trending

Recent

To Top