Malayalam
പലപ്പോഴും പറ്റില്ല എന്ന് പറയാന്‍ ആകില്ല, ടൈപ്പ് കാസ്റ്റ് ചെയ്യാനുള്ള കാരണം പറഞ്ഞ് മോഹന്‍ലാലിന്റെ നായിക
പലപ്പോഴും പറ്റില്ല എന്ന് പറയാന്‍ ആകില്ല, ടൈപ്പ് കാസ്റ്റ് ചെയ്യാനുള്ള കാരണം പറഞ്ഞ് മോഹന്‍ലാലിന്റെ നായിക
ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നടിയായിരുന്നു ചിത്ര. ആട്ടക്കലാശം, അദൈ്വതം, ഏകലവ്യന്, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ചിത്രയ്ക്ക് കഴിഞ്ഞു. തമിഴ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്ന താരം ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് നായികയായി ഉയര്‍ന്നു വരുന്നത്. മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു തുടക്കം. തുടര്‍ന്ന് മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചു. താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി നായികയാകുന്നതെന്നും ചിത്ര ഓര്‍ക്കുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നില്ക്കുന്ന ചിത്ര, തന്റെ പഴയ സിനിമാ അനുഭവങ്ങളെക്കുറിച്ചും അഭിനയലോകത്തില്‍ നിന്ന് ഇടവേളയെടുക്കാനുണുള്ള കാരണത്തക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നിര്‍മാതാവ് ജോയ് തോമസും കൂട്ടരും വീട്ടില്‍ വന്നുവെന്നും നടി സുഹാസിനി വഴി തന്റെ ഫോട്ടോ കണ്ടാണ് അവര്‍ വന്നതെന്നും ചിത്ര പറയുന്നു. വീട്ടില്‍ വന്ന് കണ്ടതിന് ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങിയെന്നും ചിത്ര പറയുന്നു. ജാതകം ചോദിച്ചപ്പോള്‍ എന്തിനാണ് ഇതൊക്കെ എന്ന് മനസ്സിലായില്ല എന്നും പിന്നീട്, ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് അറിഞ്ഞുവെന്നും നടി പറയുന്നു. ഭാഷയറിയാതെയും അഭിനയമറിയാതെയും സിനിമയിലേയ്ക്കെത്തിയ വ്യക്തിയാണ് താനെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ രജനീകാന്തിനും കമലഹാസനുമൊപ്പം ബാലതാരമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെയും പിന്നീട് നായികയായി മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതിന്റെയും സന്തോഷവും ചിത്ര അഭിമുഖത്തില്‍ പങ്കുവെച്ചു. സിനിമാ രംഗത്തു നിന്ന് വിട്ടു നില്ക്കുന്ന ചിത്ര ചെന്നൈയിലെ സാലിഗ്രാമിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. സൗഹൃദത്തിന്റെ പേരില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും അത് കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്നും ചിത്ര പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്ക് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചകളെക്കുറിച്ച് ചിത്ര തുറന്നു പറഞ്ഞത്.
നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകള്‍ കാരണമായി. മലയാള സിനിമയില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളില്‍ തുടര്‍ച്ചയായി ഒരേപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രമായും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട് എന്നും ചിത്ര പറയുന്നു.
‘വിശ്രമമില്ലാതെ നീണ്ട പതിനെട്ട് വര്‍ഷം സിനിമയില്‍ നിന്ന ശേഷം ഇപ്പോഴാണ് താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്നും കുടുംബ ്ജീവിതം ആസ്വദിക്കുകയാണെന്നും ചിത്ര വ്യക്തമാക്കി. കുടുംബ ജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി മുന്പോട്ട് പോകുന്നു. ‘നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാലിന്റെയും തുടക്കകാലം. പ്രേംനസീര്‍ സാര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജന് വേഷമാണ് മോഹന്‍ലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രമായി ഞാന്‍ ചെയ്തിരുന്നത്. ഏറെ ആസ്വദിച്ച് ഞങ്ങള്‍ അഭിനയിച്ചു. ആട്ടക്കലാശത്തിലെ മലരും കിളിയും ഒരു കുടുംബം എന്ന ഗാനവും സൂപ്പര്‍ ഹിറ്റ്. സിനിമയും സൂപ്പര്‍ ഹിറ്റ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് മോഹന്‍ലാലിനൊപ്പം അദൈ്വതം സിനിമയില്‍ ഒരു നല്ല ഗാനരംഗത്ത് വീണ്ടും അഭിനയിച്ചു. ആട്ടക്കലാശം കഴിഞ്ഞ്് മാന്യമഹാജനങ്ങളെ എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്. വിവാഹത്തിന് മുന്‍പാണ് കമ്മീഷണറിലും വൈജയന്തി ഐപിഎസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്. വിവാഹ ശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തു. തമിഴില്‍ ബെല്‍ബോട്ടം, എന്‍ സംഘത്തെ അടിച്ചവന് ആരടാ എന്നീ സിനിമകള്‍ ചെയ്തു. ഇനി മലയാളത്തിലേയ്ക്ക് എപ്പോഴാണ് വരിക എന്ന് അറിയില്ലെന്നും മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാല്‍ വരും എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു
