എനിക്ക് അത് പോലൊന്നുണ്ടായിരുന്നുവെങ്കില് ആഗ്രഹിച്ചിരുന്നു; മുതിര്‍ന്നപ്പോഴും ആ ആഗ്രഹം മനസിലുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ആഗ്രഹം സഫലമായി! സന്തോഷവാർത്ത പങ്കിട്ട് ലക്ഷ്മി നക്ഷത്ര!
എനിക്ക് അത് പോലൊന്നുണ്ടായിരുന്നുവെങ്കില് ആഗ്രഹിച്ചിരുന്നു; മുതിര്‍ന്നപ്പോഴും ആ ആഗ്രഹം മനസിലുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ആഗ്രഹം സഫലമായി! സന്തോഷവാർത്ത പങ്കിട്ട് ലക്ഷ്മി നക്ഷത്ര!
എനിക്ക് അത് പോലൊന്നുണ്ടായിരുന്നുവെങ്കില് ആഗ്രഹിച്ചിരുന്നു; മുതിര്‍ന്നപ്പോഴും ആ ആഗ്രഹം മനസിലുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ആഗ്രഹം സഫലമായി! സന്തോഷവാർത്ത പങ്കിട്ട് ലക്ഷ്മി നക്ഷത്ര!
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്
ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം സഫലീകരിച്ച താരത്തിന് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിട്ടുണ്ട്.ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാവാന്‍ സമയമെടുക്കും. ഒരുപാട് ആഗ്രഹിച്ച കാര്യം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായി മാറും.
ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഒന്നില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ല. സ്വപ്നം സഫലമാക്കാനായി എല്ലാവര്ക്കും ശക്തമായി പോരാടാനാവും. സ്വപ്നം കാണുകയും അത് യഥാര്‍ത്ഥ്യമാക്കാനും കഴിയും.കുഞ്ഞായിരിക്കുമ്പോള്‍ എനിക്കിഷ്ടപ്പെട്ട സിനിമയില്‍ ഒരു കറുത്ത ബിഎം ഡബ്ലു കണ്ടിരുന്നു. എനിക്ക് അത് പോലൊന്നുണ്ടായിരുന്നുവെങ്കില് എന്നായിരുന്നു ഞാനാഗ്രഹിച്ചത്. മുതിര്‍ന്നപ്പോഴും ആ ആഗ്രഹം മനസിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ മനസില്‍ അങ്ങനെയൊരാഗ്രഹം അവശേഷിക്കുന്നുണ്ടായിരുന്നു.
കാലം മാറിയപ്പോഴും മനസിലെ ആഗ്രഹം ശക്തമായിരുന്നു. കഠിനപ്രയത്നത്തിലൂടെ ആ സ്വപ്നം ഞാന്‍ യാഥാര്‍ത്ഥ്യമാക്കി. സ്വപ്നമാണോയെന്നായിരുന്നു ആദ്യം ഞാന്‍ ചിന്തിച്ചത്. പിന്നീടാണ് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കിയത്. കറുത്ത ബിഎം ഡ്ബ്ലു സ്വന്തമാക്കിയതിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര കുറിച്ചത് ഇങ്ങനെയായിരുന്നുതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. ബിഎം ഡബ്ലു കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു ഷിയാസ് കുറിച്ചത്. ഇനി വേണം ബിഎംഡബ്ലുവില്‍ ഒന്ന് പോവാന്‍, ആ വീഡിയോ ഞങ്ങളെ കാണിക്കണമെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...