general
പണത്തിന് മുന്നിൽ മഹാലക്ഷ്മിയ്ക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ല! തന്നെ കബളിപ്പിച്ച് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നുവെന്ന്; രവീന്ദർ ചന്ദ്രശേഖരന്റെ അറസ്റ്റിന് പിന്നാലെ നടന്നത്; റിപ്പോർട്ടുകൾ ഇങ്ങനെ
പണത്തിന് മുന്നിൽ മഹാലക്ഷ്മിയ്ക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ല! തന്നെ കബളിപ്പിച്ച് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നുവെന്ന്; രവീന്ദർ ചന്ദ്രശേഖരന്റെ അറസ്റ്റിന് പിന്നാലെ നടന്നത്; റിപ്പോർട്ടുകൾ ഇങ്ങനെ
ഹരിചന്ദനം സീരിയലൂടെ മലയാളികള്‍ക്ക് പരിചിതയായ തമിഴ് നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവാണ് രവീന്ദർ ചന്ദ്രശേഖരൻ. തമിഴകത്ത് വലിയ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. തമിഴിലെ പ്രശസ്ത സിനിമാ നിർമാതാവ് കൂടിയാണ് രവീന്ദർ ചന്ദ്രശേഖരൻ
ദിവസങ്ങള്‍ക്ക് മുന്‍പാണ് രവീന്ദർ ചന്ദ്രശേഖരന്റെയും മഹാലക്ഷ്മിയുടെയും ആദ്യ വിവാഹ വാര്‍ഷികം കഴിഞ്ഞത്. വിവാഹ വാര്‍ഷിക ആഘോഷത്തിന് പിന്നാലെ, രവീന്ദർ ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. തട്ടിപ്പ് കേസിനാണ് അറസ്റ്റ്.
ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി നടത്തുന്ന ഇയാളെ തമിഴ്നാട് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ വ്യവസായി ബാലാജിയെ 2018 ല്‍ പുതിയ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് രവീന്ദര്‍ സമീപിക്കുകയായിരുന്നു. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ചെന്നൈ സ്വദേശിയെ രവീന്ദര്‍ ഈ ഇടപാടിന് സമ്മതിപ്പിച്ചത്. 2020 സെപ്തംബര്‍ 17ന് 15.83 കോടി കരാര്‍ പ്രകാരം വ്യവസായി രവീന്ദറിന് കൈമാറി.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് ചെന്നൈ ക്രൈം ബ്രാഞ്ചിന് നല്കിയ പരാതിയില്‍ വ്യവസായി പറയുന്നത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാൻ നിർമ്മാതാവ് സമീപിച്ചെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക സഹായം തേടിയെന്നും പരാതിക്കാരൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിബി, ഇഡിഎഫ് എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ഏറ്റെടുത്തു. അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. തമിഴ് സിനിമ രംഗത്തെ ട്രേഡ് അനലിസ്റ്റ് കൂടിയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍ പല ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനങ്ങളെക്കുറിച്ച് ഇദ്ദേഹം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കാറുണ്ട്.
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹശേഷം പ്രധാനമായും ഉയർന്നത്. പണത്തിന് മുന്നിൽ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഈ പ്രചരണങ്ങളെയോ സൈബർ ആക്രമങ്ങളെയോ ലുക്കിന്റെ പേരിലുള്ള പരിഹാസങ്ങളോ ഇവർ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരു വർഷത്തിനിപ്പുറം വീണ്ടും അതേ ആരോപണങ്ങൾ ശക്തമാവുകയാണ്. പുതിയ സംഭവ വികാസങ്ങളിൽ മഹാലക്ഷ്മിയും കുടുംബവും കടുത്ത അതൃപ്തിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. തന്നെ കബളിപ്പിച്ച് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നു എന്ന് മഹാലക്ഷ്മി സുഹൃത്തിക്കളോട് പറഞ്ഞു എന്ന രീതിയിലുള്ള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ്, തങ്ങളുടെ ആദ്യ വിവാഹ വാർഷിക ദിനത്തിൽ മഹാലക്ഷ്മിയെ പ്രശംസിച്ച് രവീന്ദർ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.
തന്റെ ഭാഗ്യമാണ് മഹാലക്ഷ്മിയെന്നും ദൈവം തനിക്ക് തന്ന വരദാനമാണെന്നും രവീന്ദർ കുറിപ്പിൽ പറഞ്ഞിരുന്നു. തനിക്കും തന്റെ മകനും ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നിങ്ങൾ. അത് വാക്കുകളിലൂടെ എഴുതാൻ എനിക്ക് കഴിയില്ല, നമുക്ക് ജീവിച്ചു കാണിക്കാം എന്നായിരുന്നു മഹാലക്ഷ്മി അതിന് താഴെ കമന്റായി കുറിച്ചത്.
മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷം രവിചന്ദ്രശേഖര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. രവിയ്ക്ക് കോടികളുടെ ആസ്തിയുണ്ട്, ബിസിനസ്സ് മാനാണ്, പണം കണ്ടിട്ടാണ് മഹാലക്ഷ്മി കല്യാണം കഴിച്ചത് എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. അതിനെയെല്ലാം രണ്ടു പേരും ചിരിച്ചു തള്ളിയതും അന്ന് വാര്‍ത്തയായിരുന്നു.
