general
‘ഹാപ്പി ബർത്തഡേ അല്ലി’ ; പൃഥിയുടെ മകൾക്ക് മറിയം നൽകിയ സമ്മാനം കണ്ടോ?
‘ഹാപ്പി ബർത്തഡേ അല്ലി’ ; പൃഥിയുടെ മകൾക്ക് മറിയം നൽകിയ സമ്മാനം കണ്ടോ?
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃതയുടെ ഒൻപതാം പിറന്നാൾ. മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ് എത്തിയിരുന്നു
ഇപ്പോഴിതാ പിറന്നാൾ സമ്മാനമായി അല്ലിയ്ക്ക് ഒരു കേക്ക് സമ്മാനിച്ചിരിക്കുകയാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. മഴവിൽ നിറങ്ങളിൽ ‘ഹാപ്പി ബർത്തഡേ അല്ലി’ എന്നെഴുതിയ ഒരു മനോഹരമായ കേക്ക് ആണ് മറിയം അല്ലിക്ക് വേണ്ടി കണ്ടെത്തിയത്. കേക്കിന്റെ ചിത്രങ്ങൾ, അത് തയ്യാറാക്കിയ ബേക്കർ ഷാസ്‌നീൻ അലി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു.’അതിമനോഹരവും ഏറെ രുചികരവുമായ കേക്ക്’ എന്ന് അല്ലിയുടെ അമ്മ സുപ്രിയ കമന്റും ചെയ്തിട്ടുണ്ട്.
‘ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ! 9 വർഷങ്ങൾ… ഞങ്ങൾ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ള എല്ലാവരോടും നീ കാണിക്കുന്ന അനുകമ്പയും ക്ഷമയും സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുഞ്ഞിനെ ഓർത്ത് ഞങ്ങൾ വളരെ അഭിമാനിക്കുന്നു! നീയെന്നെന്നും ഞങ്ങളുടെ വെളിച്ചമാണ്!,’ അലംകൃതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ അധികമൊന്നും സോഷ്യൽ മീഡിയയിൽ രണ്ടുപേരും പങ്കുവെക്കാറില്ല.അടുത്തിടെ ഓണത്തിന് അലംകൃതയുടെ പുതിയ ചിത്രം പുറത്തുവന്നിരുന്നു.
എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.