Connect with us

അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ദേവികയും വിജയ്‍യും

Malayalam

അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ദേവികയും വിജയ്‍യും

അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ദേവികയും വിജയ്‍യും

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയത്.

ഇപ്പോഴിതാ, തങ്ങളുടെ കുഞ്ഞിന്റെ 28 ചടങ്ങ് നടത്തിയതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു. ചെറിയ രീതിയിൽ വീട്ടിൽ വെച്ച് നടത്തിയ ഒരു ചടങ്ങാണ്. കുറച്ചു ബന്ധുക്കളും അടുത്തുള്ള സുഹൃത്തുക്കളും ദൈവാനുഗ്രഹം കൊണ്ട് എല്ലാം വളരെ നന്നായി കഴിഞ്ഞു. എല്ലാരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാടു സന്തോഷം എന്നായിരുന്നു വിജയ് കുറിച്ചത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

ചരട് കെട്ടുന്നതിനിടെ കുടുംബാംഗങ്ങള്‍ നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. കാലിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണ്ണാഭരണവും അണിയിച്ചിരുന്നു. ഇതുകൊണ്ട് എനിക്കൊരു ബിസിനസ് തുടങ്ങാനുണ്ടെന്നായിരുന്നു വിജയിന്റെ കമന്റ്.

കൊവിഡ് കാലത്താണ് ഇവർ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തുടക്കം തൊട്ടേ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. വീഡിയോ നിര്‍ത്തരുതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് പ്രശസ്‍തനാകുന്നത്. പിന്നീട് വിജയ് സംഗീതസംവിധാന രംഗത്തേയ്ക്ക് കടക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top