Connect with us

‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ കഥ കൊടുത്തയാള്‍ വാടക വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു; ശ്രീനിവാസന്റെ ചതിയെ കുറിച്ച് ശാന്തിവിള ദിനേശ്

Malayalam

‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ കഥ കൊടുത്തയാള്‍ വാടക വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു; ശ്രീനിവാസന്റെ ചതിയെ കുറിച്ച് ശാന്തിവിള ദിനേശ്

‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ കഥ കൊടുത്തയാള്‍ വാടക വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു; ശ്രീനിവാസന്റെ ചതിയെ കുറിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് ശ്രീനിവാസന്‍. സിനിമാ ലോകത്ത് ശ്രീനിവാസന്‍ നേടിയെടുത്ത നേട്ടങ്ങള്‍ ചെറുതല്ല. നടനായും തിരക്കഥാകൃത്തായും പേരെടുത്ത വ്യക്തിയാണ് അദ്ദേഹം. നായകനായും സഹനടനായുമെല്ലാം സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. അസുഖ ബാധിതനായി നാളുകളായി ചികിത്സയിലായിരുന്നു ശ്രീനിവാസന്‍. അടുത്തിടെയാണ് ആരോഗ്യ നില മെച്ചപ്പെട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും തന്റെ മരണത്തിന് മുമ്പ് ഇതേപറ്റി പുസ്തകമെഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന തന്റെ ചിത്രത്തെ കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു.

സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്. കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്.

അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം. ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്.

ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസന്റെ പരിഹാസങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും നടന്നു. എന്തിനാണ് അനാവശ്യമായി മോഹന്‍ലിനെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

മോഹന്‍ലാലിനെ അപമാനിക്കാന്‍ കിട്ടുന്ന ഒരു അവസരവും ശ്രീനിവാസന്‍ പാഴാക്കാറില്ലെന്ന് ആരാധകര്‍ പറയുന്നു. നേരത്തെ പല തവണ മോഹന്‍ലാലിനെതിരെ ഇദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. സിനിമാ ലോകത്തെ ഒരു കാലത്തെ ഹിറ്റ് കോംബോയായിരുന്നു മോഹന്‍ലാലും ശ്രീനിവാസനുമെന്നതാണ് കൗതുകകരം. മോഹന്‍ലാലിന്റെ നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളില്‍ പലതും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

എന്നാല്‍ ഓഫ് സ്‌ക്രീനില്‍ ഇവരുടെ സൗഹൃദം ഓഫ് സ്‌ക്രീനിലില്ലെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിനെ അവേഹളിച്ച് കൊണ്ട് സരോജ്കുമാര്‍ എന്ന സിനിമയും ശ്രീനിവാസനെടുത്തെന്ന് പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോഴിതാ ശ്രീനിവാസനെതിരെ രൂക്ഷഭാഷയില്‍ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കാപട്യം മോഹന്‍ലാലിനല്ലെന്നും ശ്രീനിവാസനാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

‘സന്തോഷ് പൊയ്കയില്‍ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതില്‍ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോള്‍ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാള്‍ പറഞ്ഞു. മുറുക്കാന്‍ കടയിലൊക്കെ കാണുന്ന നിരയുള്ള ഒരു വാടക വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു’.

‘കഥ പറയുമ്പോള്‍ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിര്‍മ്മിച്ച് അത് കുചേലനാക്കാന്‍ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസന്‍ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചന്‍ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങള്‍ പ്രതിപ്പട്ടികയിലായത്’.

‘മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങള്‍ കഴിഞ്ഞ് പോവുന്നത്. നിങ്ങള്‍ക്കൊരുപാട് പേരുടെ പ്രാര്‍ത്ഥന വേണം. ആ പ്രാര്‍ത്ഥനയില്‍ മോഹന്‍ലാലിന്റെ പ്രാര്‍ത്ഥനയുമുണ്ടാവും’.

‘അങ്ങനെയുള്ള ഈ സന്ദര്‍ഭത്തില്‍ മോഹന്‍ലാല്‍ എല്ലാം കാപട്യങ്ങളുടെയും വിള നിലമാണെന്നും ഞാനെല്ലാത്തിന്റെയും മൂര്‍ത്തി ഭാവമാണെന്നുമുള്ള സ്വയം വിലയിരുത്തല്‍ ഒരുപാട് കടന്ന കൈയ്യായിപ്പോയി,’ എന്നും ശാന്തിവിള ദിനേശന്‍ പറഞ്ഞു. മാത്രമല്ല, ശ്രീനിവാസന് കാപട്യങ്ങളുണ്ടെന്നും ശാന്തിവിള പറഞ്ഞു.

‘ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുള്‍പ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെക്കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകര്‍ത്ത കഥകളുണ്ട്. മോഹന്‍ലാലിന്റെ കാപട്യങ്ങളെക്കുറിച്ചൊരു പുസ്തകം ശ്രീനിവാസനെഴുതുകയാണെങ്കില്‍ ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം,’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top