Malayalam Breaking News
മമ്മൂട്ടിയെ തോല്‍പ്പിച്ച് മലപ്പുറം സ്വദേശി ജുനൈദ്…. മെഗാസ്റ്റാറിനെ തോല്‍പ്പിക്കാനായി ജുനൈദ് ഹോങ്കോങ്കിലേയ്ക്ക് പറക്കുകയായിരുന്നു….
മമ്മൂട്ടിയെ തോല്‍പ്പിച്ച് മലപ്പുറം സ്വദേശി ജുനൈദ്…. മെഗാസ്റ്റാറിനെ തോല്‍പ്പിക്കാനായി ജുനൈദ് ഹോങ്കോങ്കിലേയ്ക്ക് പറക്കുകയായിരുന്നു….
മമ്മൂട്ടിയെ തോല്‍പ്പിച്ച് മലപ്പുറം സ്വദേശി ജുനൈദ്…. മെഗാസ്റ്റാറിനെ തോല്‍പ്പിക്കാനായി ജുനൈദ് ഹോങ്കോങ്കിലേയ്ക്ക് പറക്കുകയായിരുന്നു….
മെഗാസ്റ്റാര്‍ മമ്മൂട്ടിയ തോല്‍പ്പിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ജുനൈദ് റഹ്മാന്‍. ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്‍ മമ്മൂട്ടിയെ പോലൊരു താരത്തെ തോല്‍പ്പിച്ചത് എപ്രകാരമെന്നല്ലേ…. പറയാം… ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്. ഇന്ത്യയുള്‍പ്പെടെ കേരളത്തിലും ആപ്പിള്‍ പ്രേമികളുണ്ട്.. അതില്‍ മുന്നിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും.
ആപ്പിളിന്റെ ഏതൊരു ഗാഡ്ജറ്റ് ഇറങ്ങിയാലും ആദ്യ പീസുകളിലൊന്ന് സ്വന്തമാക്കുന്നത് മമ്മൂട്ടിയായിരിക്കും. എന്നാല്‍ ഇത്തവണ മമ്മൂട്ടിയെയും കടത്തി വെട്ടിയിരിക്കുകയാണ് മലപ്പുറം സ്വദേശി ജുനൈദ്. 1249 ഡോളര്‍ നല്‍കിയാണ് ആപ്പിള്‍ ഐഫോണ്‍ എക്സ്എസ് മാക്സ് ജുനൈദ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഇന്ത്യന്‍ രൂപയുടെ 1.28 ലക്ഷം രൂപ നല്‍കിയാണ് ജുനൈദ് ഗോള്‍ഡന്‍ കളര്‍ സ്വന്തമാക്കിയത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയാന ഡയമണ്ട് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ജുനൈദ്. ഈ മാസം 28നാണ് പുതിയ ഐഫോണ്‍ ഇന്ത്യയിലെത്തുന്നത്. യുഎസ്, യുകെ, യുഎഇ, ഓസ്ട്രേലിയ, ഹോംഗ്കോംഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഐഫോണ്‍ ആദ്യ വിതരണം. ഇതിനായി കഴിഞ്ഞ ദിവസം അതാത് രാജ്യങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഐഫോണ്‍ പ്രേമികള്‍ എത്തിയിരുന്നു. 11 മണിയോടെ ഫോണ്‍ വിതരണം ആരംഭിച്ചു.
അതേസമയം ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യം സൂര്യനുദിക്കുന്നത് ഹോങ്കോംഗിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലര മണി മുതല്‍ അവിടെ ക്യൂ ആയിരുന്നു. പ്രീ ബുക്കിംഗ് ആരംഭിച്ച സെപ്തംബര്‍ 14ന് തന്നെ ഹോംങ്കോംഗില്‍ നിന്നും ബുക്ക് ചെയ്ത ഐഫോണ്‍ വാങ്ങാനായി ജുനൈദ് എത്തി. അന്ന് രാവിലെ 7.30ന് ജുനൈദ് ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി മാറുകയും ചെയ്തു. ആപ്പിള്‍ സ്റ്റോറിന് കൊടുക്കുന്ന സി ആന്‍ഡ് എഫ് വഴി ജുനൈദ് സെപ്റ്റംബര്‍ 20നാണ് പണമടച്ചത്. ആപ്പിള്‍ ഐഫോണിന്റെ ടോപ്പ് 10 ഉപഭോക്താക്കളില്‍ ഒരാള്‍ കൂടിയാണ് ജുനൈദ്. പുതിയ ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാനായി ജുനൈദ് കോഴിക്കോടു നിന്നും ചെന്നൈ വഴി ഹോങ്കോങ്ങിലേക്ക് പറക്കുകയായിരുന്നു.
Malayalee beat Mammootty to bought first Iphone xs in India
