“പാൻ ഇന്ത്യൻ കാർട്ടൂൺ” എന്ന ടാഗ് ലൈനോടെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . എന്നാൽ ടീസർ വന്നപ്പോൾ കൊച്ചുകുട്ടികൾ വരെ ട്രോൾ ചെയ്യുന്ന അവസ്ഥയാണ്.
കൊച്ചു ടി വിയെ നാണം കെടുത്തുന്ന വിഷ്വൽ ഇഫക്റ്റ് ആണെന്നും ഇതിലും നന്നായി കാർട്ടൂർ ചെയ്യാൻ കൊച്ചു ടി വിയ്ക്ക് സാധിക്കുമെന്നും ആണ് ട്രോളുകൾ. 500 കോടിയുടെ വിഎഫ്എക്സ് എന്ന് പറഞ്ഞിട്ട് ട്രോൾ ചെയ്യുന്ന ട്രോളന്മാർ പോലും ഇതിലും ബെസ്റ്റ് ആയി എഡിറ്റ് ചെയ്യും എന്ന തരത്തിലുള്ള ട്രോളുകളും കാണാം. ടെമ്പിൾ റൺ എന്ന മൊബൈല്‍ ഗെയ്മിനു പോലും ഇതിലും മികച്ച വിഎഫ്എക്സ് ആണെന്നും ഇവർ പറയുന്നു.
ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം. 3ഡിയിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോർട്ട് ഉണ്ട്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്.
പ്രഭാസിന്റെ പ്രതിനായകനായി വേഷമിടുക ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. ഇന്ത്യന്‍ ഇതിഹാസ കഥ അതിമനോഹരമായ ദൃശ്യ സമ്പത്തോടെ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രമെന്നാണ് നിര്‍മാതാവ് ഭൂഷണ് കുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...