Connect with us

രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല, എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ. ജീവിതത്തിലെ ചില തീരുമാങ്ങൾ തെറ്റി പോയെന്ന് ദിയ സന !

Social Media

രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല, എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ. ജീവിതത്തിലെ ചില തീരുമാങ്ങൾ തെറ്റി പോയെന്ന് ദിയ സന !

രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല, എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ. ജീവിതത്തിലെ ചില തീരുമാങ്ങൾ തെറ്റി പോയെന്ന് ദിയ സന !

ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 1ലായിരുന്നു ദിയ സന മത്സരാര്‍ത്ഥിയായി എത്തിയത്. നിലപാടുകളിലൂടെയാണ് ദിയ സന ശ്രദ്ധ നേടിയത്. സാമൂഹിക പ്രവര്‍ത്തകയെന്ന നിലയിലും സജീവമാണ് ദിയ സന.സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ദിയ സന. ബിഗ്‌ബോസിന് ശേഷവും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അവര്‍. ജീവിതത്തില്‍ താനെടുത്ത ചില തീരുമാനങ്ങള്‍ തെറ്റിപ്പോയെന്ന് ദിയ പറയുന്നു. മനസിലൊന്ന് വെച്ച് പെരുമാറാനറിയാത്ത ആളാണ് താനെന്നും ദിയ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപമിങ്ങനെ –

രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി. ജീവിതത്തെ പറ്റിയുള്ള ആലോചനകളാണ്. എല്ലാർക്കും ഉണ്ടാകും ഒരുപാട് ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. വളരെ സന്തോഷത്തോടെയുള്ള ജീവിതം പ്രതീക്ഷിച്ചു ജീവിക്കുകയാണ് ഇപ്പോഴും.

കുഞ്ഞു നാൾ മുതലേ ജീവിതത്തിൽ അനുഭവിച്ചു വന്ന കഷ്ടപ്പാടും വേദനയുമെല്ലാം എന്നെങ്കിലുമൊരിക്കൽ തീരും എന്ന പ്രതീക്ഷയിലാണ്. മകനെ പഠിപ്പിക്കണം അവന്റെ ജീവിതത്തിൽ അവന് വേണ്ടുന്ന കാലത്തോളം അവന്റെ കൂടെ നിൽക്കണം. തിരിച്ചൊന്നും മകനിൽ നിന്ന് പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹം.

എന്റെ വിവാഹത്തിലൂടെ ഉണ്ടായ ട്രോമക്കപ്പുറം എന്റെ ലൈഫിൽ എനിക്ക് ഇപ്പൊ പ്രശ്നങ്ങൾ കൂടുതൽ സംഭവിക്കുന്നുണ്ട്. ഞാൻ തന്നെ എന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല. എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ.എന്നെ നല്ലോണം ഉപയോഗിച്ച ഒരുപാട് സുഹൃത്തുക്കളായിരുന്നവർ ഉണ്ട്.

എന്റെ വരുമാനത്തിൽ നിന്നും എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഒക്കെ പണമായും അവരുടെ കാര്യ സാധ്യങ്ങൾക്കും ഒക്കെ എന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവർ ഇന്നും മറ്റുള്ളവരോടും ഇതേ രീതി തന്നെ ആവർത്തിക്കുന്നു. സത്യസന്ധമായി ജീവിതത്തിൽ നമ്മൾ ഇരിക്കണം എന്നത് മാത്രമാണ് എന്റെ തിയറി. എന്ത് തോന്നുന്നുവോ അത് മുഖത്ത് നോക്കി പറയുക. പ്രവർത്തിക്കുക. ഉള്ളിൽ വെച്ച് പെരുമാറാൻ എനിക്ക് അറിയില്ല. ഒരിക്കലും എനിക്ക് സാധിക്കാത്തത് അതാണ്.

ഇന്നും എന്റെ വ്യക്തിത്വം വിട്ടുകൊടുക്കാതെ ജീവിതത്തിൽ പിടിച്ചു നില്കുന്നത് മാത്രമാണ് എന്റെ ധൈര്യം. നമ്മൾ നമ്മളെ തിരിച്ചറിഞ്ഞ് സ്ട്രോങ്ങ്‌ ആക്കിയാൽ നമ്മളെ തോല്പിക്കാൻ ആർക്കും ആകില്ല. ഇതിവിടെ എഴുതിയത് എല്ലാരുടെയും ജീവിതത്തിൽ അവരവരുടെ സ്വകാര്യതയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയിക്കാനാണ്. അതുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളും എന്നുമായിരുന്നു ദിയ കുറിച്ചത്.
നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. പിന്തുണയുമായി എത്തിയവര്‍ക്ക് ദിയ നന്ദി അറിയിച്ചു .

More in Social Media

Trending

Recent

To Top