Connect with us

ആ പൂക്കള്‍ കൊണ്ട് അലങ്കരിച്ച അരയന്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ…, ആദ്യരാത്രി രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് മൃദുല വിജയ്, വൈറലായി വീഡിയോ

Malayalam

ആ പൂക്കള്‍ കൊണ്ട് അലങ്കരിച്ച അരയന്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ…, ആദ്യരാത്രി രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് മൃദുല വിജയ്, വൈറലായി വീഡിയോ

ആ പൂക്കള്‍ കൊണ്ട് അലങ്കരിച്ച അരയന്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ…, ആദ്യരാത്രി രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് മൃദുല വിജയ്, വൈറലായി വീഡിയോ

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയ ഇരുവരും ഈ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹശേഷമുള്ള മൃദുലയുടെ പിറന്നാളും സര്‍പ്രൈസുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹശേഷം തങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യണമെന്നും ഹണിമൂണിന് എവിടേയ്ക്കാണ് പോകേണ്ടത് എന്നുള്ള കാര്യം തങ്ങള്‍ തിരക്കുകയാണെന്നുമായിരുന്നു മൃദവ പറഞ്ഞിരുന്നത്. എന്നാല്‍ ആരോടും പറയാതെ മൂന്നാറില്‍ അടിച്ച് പൊളിച്ച് ഹണിമൂണും കഴിഞ്ഞ് വന്നതിനു ശേഷമാണ് ആരാധകരോട് ഹണിമൂണ്‍ കഴിഞ്ഞെന്നും എവിടേയ്ക്കാണ് പോയതെന്നുമെല്ലാം താരങ്ങള്‍ പറയുന്നത്. പിന്നാലെ സ്റ്റാര്‍ മാജിക്കിലും രണ്ടാളും കൂടി എത്തിയിരുന്നു. അന്ന് മൃദുല ഹണിമൂണിനെ കുറിച്ച് തുറന്ന് പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ ഫാന്‍ പേജുകളിലൂടെ വീണ്ടും വൈറലായിരിക്കുന്നത്.

അന്ന് റിസോര്‍ട്ടുകാര്‍ മുറി ഒരുക്കിയ ദിവസം ബെഡില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഇത് എങ്ങനെയായിരുന്നുവെന്നും ഹണിമൂണ്‍ എങ്ങനെ ഉണ്ടായിരുന്നുവെന്നും സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിലേയ്ക്ക് എത്തിയപ്പോള്‍ ചോദിച്ചിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെയാണ് മൃദുല നിരവധി ആരാധകരെ സ്വന്തമാക്കിയത്. താരത്തിന്റെ നര്‍മം നിറഞ്ഞ സംസാരവും കളിചിരികളുമെല്ലാം പ്രേക്ഷകര്‍ക്കേറെ ഇഷ്ടവുമാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ എല്ലാവരും കൂടെ മൃദുലയ്ക്കും യുവയ്ക്കും ചുറ്റും കൂടി നിന്ന് വിവരങ്ങള്‍ തിരക്കുകയായിരുന്നു.

ആ പൂക്കള്‍ കൊണ്ട് അലങ്കരിച്ച അരയന്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ എന്ന് തമാശയ്ക്ക് ചോദിച്ചപ്പോഴാണ് മൃദുല എല്ലാം പറയുന്നത്. സത്യം ഞാന്‍ പറയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല പറഞ്ഞ് തുടങ്ങുന്നത്. അത് കേട്ടപ്പോള്‍തന്നെ യുവ ഞെട്ടുന്നതും നാണിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ ആ അരയന്നം അവിടെ ഉണ്ടായിരുന്നു. പക്ഷേ ക്യാംഫയര്‍ പോയിട്ട് വന്നതിനു ശേഷം ആ അരയന്നത്തിനു മുകളില്‍ കിടന്നുറങ്ങിയത് യുവ ചേട്ടനാണെന്നും മൃദുല പറഞ്ഞു. എന്നാല്‍ മൃദുല പറയുന്ന ഈ കാര്യങ്ങളൊക്കെ തന്നെ സഹതാരങ്ങള്‍ മറ്റൊരു അര്‍ത്ഥത്തിലെടുത്താണ് കളിയാക്കുന്നത്.

അതേസമയം, പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ആഘോഷമാക്കിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും എല്ലാം വൈറലായിരുന്നു. പാലക്കാട് ഒരു നാട്ടിന്‍പുറത്താണ് യുവ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലു കാച്ചല്‍. ആഡംബരങ്ങളൊന്നുമില്ലാതെ ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് മൃദുലയുടെ അച്ഛനും അമ്മയുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം, യുവയുടെ കുടുംബം നൃത്തവും സംഗീതവുമായി അടുത്തിരിക്കുന്ന കുടുംബം കൂടിയാണെന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുവരും തങ്ങളുടെ യൂടൂബ് ചാനലിലൂടെയാണ് ആഘോഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം മൃദുല പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. വിവാഹ ശേഷം ഇരുവരെയും കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളെയും കുറിച്ചും മൃദുല തുറന്ന് പറഞ്ഞിരുന്നു. മൃദുലയുടെയും യുവയുടെയും വിവാഹാലോചന കൊണ്ട് വന്നത് സീരിയല്‍ നടി രേഖ രതീഷ് ആയിരുന്നു. അങ്ങനെയുള്ള രേഖ നിശ്ചയത്തിനും വിവാഹത്തിനും വരാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനിടെ തന്നെ അവര്‍ ക്ഷണിച്ചിരുന്നില്ലെന്ന് രേഖ സൂചിപ്പിച്ചു. ഇതോടെ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് അഭിമുഖത്തിലൂടെ മൃദുല വ്യക്തമാക്കുന്നത്. ഒപ്പം പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയെന്ന വാര്‍ത്തകളെ കുറിച്ചും നടി പ്രതികരിച്ചു.

വിവാഹശേഷം പരസ്പരം അടുത്തറിയാന്‍ സാധിച്ചു എന്ന് പറയാം. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രണ്ടാളും ഷൂട്ടിന് വേണ്ടി തിരിച്ച് പോയി. ഞാന്‍ കൊച്ചിയിലും ഏട്ടന്‍ തിരുവനന്തപുരത്തുമാണ്. വിവാഹത്തിന് മുന്‍പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഫോണിലൂടെയാണ് സംസാരം. വിവാഹം കഴിഞ്ഞെന്ന് പോലും തോന്നാറില്ല. രണ്ട് പേരും രണ്ടിടത്ത് ആയത് കൊണ്ട് ശരിക്കും ഏട്ടനെ മിസ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുന്‍പ് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു എക്‌സൈറ്റ്‌മെന്റ് ഇപ്പോഴുമുണ്ട്. ഒരാഴ്ച കഴിയുമ്പോള്‍ കാാമെന്ന കാത്തിരിപ്പിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങളെ കുറിച്ച് കൂടുതലായും പുറത്ത് വരുന്നത് ഗോസിപ്പുകളാണ്. എന്താണ് അതിന്റെ കാരണമെന്ന് അറിയില്ല. പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല. വെറുതേ എന്തിനാണ് നമ്മുടെ സമയം കളയുന്നതെന്ന് കരുതി ക്ഷമിച്ചതാണ്. ഒരു ചെറിയ കാര്യം കിട്ടിയാല്‍ അത് ഊതിപ്പെരുപ്പിക്കുന്നു. ഈ ഗോസിപ്പുകള്‍ കണ്ട് തെറ്റിദ്ധരിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കാര്‍ക്കും ഇതിന്റെ സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് ഓരോ ദിവസവും ഒരുപാട് മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട് എന്നും മൃദുല പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top