ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് യാമി ഗൗതം. ഇപ്പോഴിതാ തന്റെ ചര്‍മ്മത്തെ ബാധിച്ച ഒരു രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് യാമി. ‘കെരാറ്റോസിസ് പിലാരിസ് എന്ന രേഗമാണ് തനിക്കുള്ളതെന്ന് യാമി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്.
കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്നും ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിതെന്നും നടി പറഞ്ഞു.
അതേസമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും മാറിയെന്ന് താരം പറയുന്നു. പൂര്‍ണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു.
ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകള്‍ മറയ്ക്കാന്‍ എഡിറ്റു ചെയ്യുന്നതിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നു പറയാന്‍ താരം തീരുമാനിച്ചത്.
ചര്‍മ്മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വെയ്ക്കാനോ തോന്നുന്നില്ല. അവ മനോഹരം തന്നെയാണെന്നും നടി പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...