ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന ജനപ്രിയ പരമ്പരയില്‍ സൂരജ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് വിവേക് ഗോപന്. നിരവധി സിനിമകളുടെയും ഭാഗമായിട്ടുള്ള വിവേക്, നിത്യ മേനോന് നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയില്‍ ചെയ്ത വേഷം ശ്രദ്ധിക്കപെട്ടിരുന്നു.
‘തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീന്‍ കണ്ട് കുറേ കൂട്ടുകാര്‍ വിളിച്ച് പറഞ്ഞിരുന്നു. ബസില്‍ കയറി നിത്യ മേനോനെ ശല്യം ചെയ്യുന്ന ആളുടെ വേഷമായിരുന്നു ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ആ സീനില്‍ നിത്യ മേനോന് ഒര്‍ജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.
അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടിച്ച് കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഓക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ഞാന്‍ കേട്ടില്ല. എനിക്ക് കൂ… എന്നൊരു സൗണ്ട് മാത്രമേ കുറച്ച് നേരത്തേക്ക് കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ഒറ്റ ടേക്കില്‍ തന്നെ ആ സീന്‍ ഓക്കെയായി.’ വിവേക് പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....