News
ശരീര വേദന, പനി തുടങ്ങി എല്ലാ ശാരീരിക അസ്വസ്ഥതകളും ഉണ്ട്; തനിക്ക് കോവിഡ് പോസ്റ്റീവ് ആണെന്ന് അറിയിച്ച് നടന് വിഷ്ണു വിശാല്‍
ശരീര വേദന, പനി തുടങ്ങി എല്ലാ ശാരീരിക അസ്വസ്ഥതകളും ഉണ്ട്; തനിക്ക് കോവിഡ് പോസ്റ്റീവ് ആണെന്ന് അറിയിച്ച് നടന് വിഷ്ണു വിശാല്‍
തനിക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് അറിയിച്ച് നടന് വിഷ്ണു വിശാല്‍. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭയങ്കരമായ ശരീര വേദന, മൂക്ക് ബ്ലോക്ക്, തൊണ്ട ചൊറിച്ചില്‍, നേരിയ പനി എന്നിവ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2021 മധ്യത്തിലാണ് വിഷ്ണു വിശാല്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെ വിവാഹം കഴിച്ചത്.
കൊറോണ സാഹചര്യം ആയതിനാല്‍ തന്നെ വിവാഹത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. തമിഴില്‍ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു താരം.
അതേസമയം, ബാഹുബലിയില്‍ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടന് സത്യരാജിനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി സത്യരാജ് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്ത ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും ആശുപത്രി അധികൃതരോ കുടുംബവുമോ പുറത്തുവിട്ടിട്ടില്ല.
മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സത്യരാജിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആരാധകര്‍ ഒന്നടംങ്കം പ്രാര്‍ത്ഥനയിലാണ്. 67കാരനായ സത്യരാജ് ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നടന്മാരില് ഒരാളാണ്. സത്യരാജിന് പുറമേ മലയാളി സംവിധായകന് പ്രിയദര്‍ശനും കൊവിഡ് പൊസിറ്റീവായി.
അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. . മഹേഷ് ബാബു, തൃഷ, സ്വര ഭാസ്കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കോവിഡ് ബാധിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നാണ് തൃഷ കഴിഞ്ഞ ദിസവം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.
