Malayalam
തന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം; തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്
തന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം; തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിനയ് ഫോര്‍ട്ട്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് വിനയ് ഫോര്‍ട്ട്. ഇപ്പോഴിതാ നൂറ്റാണ്ടുകളോളം പ്രേക്ഷകരിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് പറയുകയാണ് നടന്. 500 വര്‍ഷത്തിന് ശേഷവും തന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണമെന്നും വിനയ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരു നടന് എന്ന നിലയില്‍ എക്കാലത്തും പ്രേക്ഷകരില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം. മാലിക്ക് അത്തരം ഒരു സിനിമയായിരുന്നു. ചില സംവിധായകര്‍ ടെക്നിക്കലി മികച്ച് നില്‍ക്കുന്നവരായിരിക്കും.
ചിലരുടെ എഴുത്തായിരിക്കും മികച്ച് നില്‍ക്കുന്നത്. വളരെ കുറച്ച് സംവിധായകര്‍ക്കെ അവരുടെ അഭിനേതാക്കളില്‍ നിന്ന് വേണ്ടത് നേടിയെടുക്കാന്‍ സാധിക്കു. അതേ സമയം അറിവിന്റെ സ്റ്റോര്‍ഹൗസായ ചിലരുമുണ്ട്. മഹേഷ് ഏട്ടന് ഈ പറഞ്ഞതിന്റെ എല്ലാം മിശ്രിതമാണ്. റോക്കറ്റ് സൈന്‍സിനെ കുറിച്ച് പോലും നിങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയും’ എന്നും അദ്ദേഹം പറഞ്ഞു.
മാലിക്കില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗറ്റപ്പുകളാണ് താരത്തിനുള്ളത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററില്‍ ആര്‍പ്പ് വിളിച്ച് കാണാനിരുന്ന ചിത്രമായിരുന്നു മാലിക്ക്.
