Connect with us

അച്ഛന്‍ ഐസിയുവില്‍..അച്ഛന്റെ ആ ആഗ്രഹത്തിന് മുന്നില്‍ മുട്ടുമടക്കി നയന്‍താര!, വൈകാതെ അത് സംഭവിക്കും; ആകാംക്ഷയോടെ ആരാധകര്‍

Malayalam

അച്ഛന്‍ ഐസിയുവില്‍..അച്ഛന്റെ ആ ആഗ്രഹത്തിന് മുന്നില്‍ മുട്ടുമടക്കി നയന്‍താര!, വൈകാതെ അത് സംഭവിക്കും; ആകാംക്ഷയോടെ ആരാധകര്‍

അച്ഛന്‍ ഐസിയുവില്‍..അച്ഛന്റെ ആ ആഗ്രഹത്തിന് മുന്നില്‍ മുട്ടുമടക്കി നയന്‍താര!, വൈകാതെ അത് സംഭവിക്കും; ആകാംക്ഷയോടെ ആരാധകര്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് നയന്‍താര. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ നയന്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താത്പര്യമാണ്. എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള നയന്‍താര, മൗനം വിദ്വാന് ഭൂക്ഷണം എന്ന പോലെ ഇതിനൊന്നും തന്നെ പ്രതികരിക്കാറില്ല. നയന്‍സിനെ പോലെ തന്നെ കാമുകനും നടനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ആരാധകര്‍ ഏറെയാണ്.

ഇരുവരുടെയും വിവാഹത്തിന് വേണ്ടി ഏറെ കാലമായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്നേഷ് ശിവനുമായി നടി പ്രണയത്തിലായിട്ട് ഏറെ കാലമായി. ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ കൂടുതലായ മറുപടി ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ വൈകാതെ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നാണ് അറിയുന്നത്. തെലുങ്കിലെ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം നടക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. അതേ സമയം നയന്‍സിന്റെ പിതാവിന്റെ താല്‍പര്യമാണ് പെട്ടെന്ന് വിവാഹിതരാവാം എന്ന തീരുമാനത്തിന് പിന്നിലെന്നും അറിയുന്നു.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം സ്വന്തമാക്കിയാണ് നയന്‍താര വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നായകന്‍ ഇല്ലെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റ് ആക്കാന്‍ കഴിവുള്ള നടിയായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്. വിഘ്‌നേശും നയന്‍സും ഒരുമിച്ചാണ് താമസമെങ്കിലും വിവാഹം ഉടനെ ഉണ്ടാവില്ലെന്ന് തന്നെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട് മകളുടെ വിവാഹം ഉടനെ നടത്താന്‍ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് താരപിതാവിനെ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയു വില്‍ ആയിരുന്നു കുര്യന്‍. ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്. പിതാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് വൈകാതെ കല്യാണം ഉണ്ടാവുമെന്നാണ് മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് പിതാവിനെ സന്ദര്‍ശിക്കാന്‍ വിഘ്നേഷിനൊപ്പം നയന്‍താര കൊച്ചിയില്‍ എത്തിയിരുന്നു. പിതാവിന്റെ അസുഖം എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ വലിയ ചെലവ് പിടിച്ച പരിപാടിയാണെന്ന് അടുത്തിടെ വിഘ്നേഷ് പറഞ്ഞിരുന്നു.

‘കല്യാണം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭയങ്കര ചെലവാണ്. അത് കൊണ്ട് വിവാഹത്തിനുള്ള പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ എന്നിട്ട് നോക്കാമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യത്തിനുള്ള വിഘ്നേഷിന്റെ മറുപടി. എന്തായാലും തെന്നിന്ത്യ മുഴുവന്‍ കാത്തിരുന്ന ആ നിമിഷം ഒട്ടും വൈകാതെ തന്നെ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അതേ സമയം വളരെ ലളിതമായൊരു വിവാഹമായിരിക്കും നയന്‍സ് തിരഞ്ഞെടുക്കുക എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

ഇടയ്ക്കിടെ ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നയന്‍താരയെ കുറിച്ച് വിഘ്നേഷ് പറഞ്ഞ ചില കാര്യങ്ങളും ഇടയ്ക്ക് ശ്രദ്ധേയമായിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയായിരുന്നു വിഘ്നേഷ്. നയന്‍താരയില്‍ നിന്നും തനിക്കേറ്റവും ആകര്‍ഷണം തോന്നിയ കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ‘നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്’. ആരാധകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നയന്‍താരയ്ക്കൊപ്പമുള്ള പ്രിയപ്പെട്ട ഫോട്ടോയും വിഘ്നേഷ് പങ്കുവെച്ചിരുന്നു.

അതേസമയം നയന്‍താരയുടെ നെട്രിക്കണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. കൊറിയന്‍ ത്രില്ലറായ ബ്ലൈന്‍ഡിന്റെ റീമേക്കാണ് ചിത്രം. വിഗ്‌നേഷ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിഗ്‌നേഷ് സംവിധാനം ചെയ്യുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് മറ്റൊരു നയന്‍താര ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിഴല്‍ ആണ് നയന്‍താരയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍.

മൂക്കുത്തി അമ്മന്‍ ആയിരുന്നു നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തില്‍ ദേവിയായിട്ടാണ് നയന്‍താര അഭിനയിച്ചത്. അണ്ണാത്തെയാണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. രജനീകാന്ത് ചിത്രമായ അണ്ണാത്തെയില്‍ കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനീകാന്തും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

More in Malayalam

Trending