Malayalam
സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങള്‍ മാത്രം! ഇങ്ങനൊക്കെ ചെയ്യാന്‍ ഒരു സഹോദരന് എങ്ങെ കഴിയുന്നു, സാമാന്യ ബോധമില്ലേ… വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം; ഒടുവില്‍ മാപ്പുമായി വിജിത്ത്
സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങള്‍ മാത്രം! ഇങ്ങനൊക്കെ ചെയ്യാന്‍ ഒരു സഹോദരന് എങ്ങെ കഴിയുന്നു, സാമാന്യ ബോധമില്ലേ… വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം; ഒടുവില്‍ മാപ്പുമായി വിജിത്ത്
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരണണപ്പെട്ട വിസ്മയ കേരളക്കരയുടെ തന്നെ തീരാ നോവാണ്. യുവതിയുടെ മരണത്തിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വിവധ മേഖലയില്‍ നിന്നുള്ളവര്‍ സ്ത്രീധനത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനെതിരെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിസ്മയയുടെ സഹോദരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ബിഗ്‌ബോസ് താരവുമായ ഷിയാസ് കരീം.
‘സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം നാല് ദിവസം കഴിഞ്ഞു, വീഡിയോസ് ഒക്കെ എടുത്ത് ബി.ജി.എം ഇട്ട് പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു’ എന്നാണ് ഷിയാസ് ചോദിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷിയാസിന്റെ പ്രതികരണം.
സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഒക്കെ ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു? ഞങ്ങള്‍ക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരന്‍ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ?
കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാന്‍ ഉള്ളു. എന്റെ പെങ്ങള്‍ക്കൊ അല്ലെങ്കില്‍ എനിക്ക് അറിയാവുന്ന ഒരാള്‍ക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കില്‍ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ …വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികള്‍.
ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കില്‍ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട്, അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ ഇടുമ്പോള്‍ പല അഭിപ്രയം ഉണ്ടാകും. ഇതാണ് എന്റെ അഭിപ്രയം …എനിക്ക് ചിന്തിക്കാന്‍ കഴിയില്ല എനിക്ക് ചെയ്യാന്‍ കഴിയില്ല, എന്റെ പെങ്ങള്‍ ആയിരുന്നു വിസ്മയയുടെ സ്ഥാനത്തെങ്കില്‍.. എന്നാണ് ഷിയാസ് പറഞ്ഞത്.
അതേസമയം, സത്യാവസ്ഥ വെളിപ്പെടുത്തി വിസ്മയയുടെ സഹോദരന്‍ വിജിത്ത് തന്നെ രംഗത്തെത്തി. യൂട്യൂബ് ചാനല്‍ മാനേജ് ചെയ്യുന്നത് താന്‍ അല്ല എന്നും അത്തരത്തില്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത് താന്‍ അറിഞ്ഞിട്ടില്ല എന്നും വിജിത്ത് പറയുന്നു. ഒരു സുഹൃത്താണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. വിസ്മയ സംഭവത്തില്‍ കൂടുതല്‍ ജനകീയ പിന്തുണ ലഭിക്കുക എന്ന സദുദ്ദേശത്തോടെ ആയിരുന്നു സുഹൃത്ത് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത് എന്നും വിജിത് പറയുന്നു.
എന്തായാലും സംഭവിച്ചത് അനൗചിത്യപരമായ കാര്യമാണ് എന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും വിജിത്ത് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ സത്യാവസ്ഥ വിജിത്ത് തുറന്ന് പറഞ്ഞതോടെ തെറ്റായി എന്ന് മനസിലാക്കുന്നിടത്ത് അത് തിരുത്താന്‍ ഉള്ള മനസ്സ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ് തുടക്കം മുതല്‍ വിസ്മയുടെ ഒപ്പമുണ്ട് ഇനി അങ്ങോട്ടും അത് തുടരുമെന്നും ഷിയാസ് പ്രതികരിച്ചു.
ഇതിനു മുമ്പ് വിസ്മയയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഷിയാസ് എത്തിയിരുന്നു. അല്പം ഞെട്ടലോടെയാണ് ഞാന്‍ ഈ ന്യൂസ് മുഴുവനും വായിച്ചു തീര്‍ത്തത് , വല്ലാത്തൊരു മരവിപ്പ് .. എങ്ങനെയാണ് ഒരു മനുഷ്യന് വേറെ ഒരു മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കാന്‍ കഴിയുന്നത് ? സ്വന്തം ഭാര്യ എന്ന പരിഗണനയില്‍ അപ്പുറം ഒരു മനുഷ്യനാണ് എന്ന പരിഗണന നല്‍കാന്‍ കഴിയാത്ത ഒരാളെ എങ്ങനെയാണ് മനുഷ്യന് എന്ന് വിളിക്കുന്നത് ?
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപിക്കപ്പെടുന്ന സ്ത്രീകള്‍ ദയവായി വീട്ടില്‍ അറിയിക്കുകയോ അല്ലെങ്കില്‍ കേസ് കൊടുക്കുകയോ ചെയ്യുക , ഡിവോഴ്‌സ് നടന്നാല്‍ കുടുംബത്തിന്റെ അഭിമാനം പോകും എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു … ആത്മാഭിമാനമോ , കുടുംബ മഹിമയ്‌ക്കൊ അല്ല മുന്‍ഗണന നല്‍കേണ്ടത്, നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കും ജീവിതത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത് എന്നുമായിരുന്നു ഷിയാസ് പറഞ്ഞത്.
