Malayalam
അവര്‍ക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല, ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങിനിടെ സംഭവിച്ചത്!, വിജയ് ബാബു പറയുന്നു
അവര്‍ക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല, ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങിനിടെ സംഭവിച്ചത്!, വിജയ് ബാബു പറയുന്നു
ജയസൂര്യ നായകനായെത്തി സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ആട്. സിനിമയിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അതില്‍ ഏറെ കയ്യടി നേടിയ കഥാപാത്രമായിരുന്നു വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്. ഇപ്പോഴിതാ ഈ കഥാപാത്രത്തെക്കുറിച്ച് വാചാലനാകുകയാണ് വിജയ് ബാബു.
‘ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാന്‍ മാസ്ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര് എന്നാണ് വിളിച്ചത്. ഷമീര്‍ സര് എവിടെ പോകുന്നു എന്നാണ് അവര്‍ ചോദിച്ചത്.
അപ്പോള്‍ അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണ് എന്നും താരം പറഞ്ഞു.
അതേസമയം, വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം ഹോം ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ് നായ്ക്കാനാകുന്ന ചിത്രത്തില്‍ വിജയ് ബാബുവും അഭിനയിക്കുന്നുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.
