കഴിഞ്ഞ ദിവസമാണ് 45ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച സംവിധായകന് ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതക്കും പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രിതികരണം.
‘ഷാനവാസ് സ്വര്‍ഗത്തില്‍ ഇരുന്ന് കാണുന്നുണ്ടാവുമെന്നാണ്’ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന് ജനപ്രിയ ചിത്രം, മികച്ച കലാ സംവിധാനം, മികച്ച സംഗീത സംവിധാനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഷാനവാസിന്റെ അപ്രതീക്ഷിത മരണം. ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാനവാസ് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. കൂടുതല്‍ ചികിത്സക്കായി ഷാനവാസിനെ കൊയമ്പത്തൂരില് നിന്ന് കൊച്ചിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷാനവാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. കൊവിഡ് സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും.
സംവിധായകന്, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. അദ്ദേഹം സംവിധാനം ചെയ്ത 2015ലെ ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...