Malayalam
എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും, ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള്‍; വിവാഹനിശ്ചയ വാര്‍ത്തകള്‍ക്ക് പിന്നാലെ വൈറലായി വാക്കുകള്‍
എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും, ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള്‍; വിവാഹനിശ്ചയ വാര്‍ത്തകള്‍ക്ക് പിന്നാലെ വൈറലായി വാക്കുകള്‍
ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ നായികയായി എത്തി, ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നയന്‍താര. ഏറെ ആരാധകരുള്ള താരം ഇടയ്ക്കിടെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മിക്കപ്പോഴും വൈറലാകാറുണ്ട്. വിഘ്നേഷാണ് നയന്‍താരയ്ക്കൊപ്പമുളള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്.
കഴിഞ്ഞ ദിവസം നയന്‍താരയുടെയും വിക്കിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര മറുപടി നല്‍കിയത്. ‘ഇത് വന്ത് എന്‍ഗേജ്മെന്റ് റിങ്ങ്’ എന്നാണ് നയന്‍താര പറഞ്ഞത്. നയന്‍താര എത്തുന്ന എപ്പിസോഡിന്റെ പ്രൊമോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. വിഘ്നേഷില്‍ എന്താണ് എറ്റവുമധികം ഇഷ്ടമെന്നും നയന്‍താരയോട് അവതാരക ചോദിക്കുന്നു.
എല്ലാം ഇഷ്ടമാണെന്ന് ആണ് ഇതിന് മറുപടിയായി നടി പറയുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമെന്നും നയന്‍താര പറഞ്ഞു. അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ എന്ന ക്യാപ്ഷനില്‍ വിഘ്നേഷ് നയന്‍താരയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. അന്ന് ഇവരുടെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാമുകിയുടെ വിരലില്‍ മോതിരം അണിഞ്ഞത് കാണിച്ചുകൊണ്ടാണ് അന്ന് വിഘ്നേഷ് ശിവന്റെ ചിത്രങ്ങള്‍ എത്തിയത്.
നയന്‍താരയുമായുളള വിവാഹത്തെ കുറിച്ച് മുന്‍പ് വിക്കി മനസുതുറന്നിരുന്നു. ‘ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും, ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും, അതെല്ലാം കഴിഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍’. ‘ജോലിയില്‍ തന്നെയാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രണയം ബോറടിക്കുന്ന സമയത്ത് വിവാഹം കഴിക്കും എന്നുമാണ് വിഘ്നേഷ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ നയന്‍താരയുടെ മുന്‍ പ്രണയ കഥകളും അന്നത്തെ വിവാദങ്ങളും വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത പറഞ്ഞ വാക്കുകളാണ് ഗോസിപ്പു കോളങ്ങളില്‍ നിറയുന്നത്. 2009 ല്‍ ആണ് നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.
നയന്‍താര പ്രഭുദേവയുടെ പേര് കൈത്തണ്ടയില്‍ പച്ച കുത്തിയിരുന്നതൊക്കെ വാര്‍ത്തയായിരുന്നു. ഇരുവരും തുടര്‍ന്ന് ഒരുപാട് സ്റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി കൊടുത്തു. നയന്‍സും പ്രഭുവും വിവാഹിതരാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്കൊപ്പം മറ്റൊരു വിവാദം കൂടെ പുറത്ത് വന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്.
ഇക്കാര്യം ചൂണ്ടികാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. നര്‍ത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവര്‍ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. തന്റെ ഭര്‍ത്താവിനെ നയന്‍താര നിയമ വിരുദ്ധമായി തട്ടിയെടുത്തു എന്നായിരുന്നു ലതയുടെ ആരോപണം. മോഷണക്കേസിന് നയന്‍താരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള്‍ എന്നാണ് ലത പറഞ്ഞത്.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം 2010 ല്‍ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു. അതേ വര്‍ഷം തന്നെ നയന്‍താരയുമായും വേര്‍പിരിഞ്ഞു. നയന്‍താരയില്‍ നിന്നും വേര്‍പിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനമയിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ല എന്നാണ് അന്ന് പ്രഭു ദേവ പറഞ്ഞത്. നയന്‍താര ആകട്ടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി. ഇപ്പോള്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവ സംവിധായകനുമായി പ്രണയത്തിലാണ്.