കോവിഡ് പ്രതിസന്ധി മൂലം പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതിയ്ക്ക് ആവശ്യപ്പെടുമെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. മറ്റ് വ്യവസായ- വാണിജ്യ സ്ഥാപിനങ്ങള്ക്ക് ഇളവ് നല്‍കിയിട്ടും തിയേറ്ററുകള്‍ മാത്രം ഒഴിവാക്കുന്നത് ശരിയല്ലെന്ന് സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ആവശ്യം.
ഓണത്തിന് മുന്‍പ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി തേടി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ അറിയിച്ചു. അതേസമയം, ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്താനില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്നുമാണ് ഫിയോകിന്റെ നിലപാട്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് തിയേറ്ററുകളെ താത്കാലികമായി വിനോദ നികുതിയില്‍ നിന്നും ഫിക്സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പടാന്‍ യോഗം തീരുമാനിച്ചു.
തിയേറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ ഒടിടി റിലീസുകളെ എതിര്‍ക്കില്ലെന്നും കെ വിജയകുമാര്‍ വ്യക്തമാക്കി. ആരുടെ ചിത്രമായാലും ഇതേ നിലപാടില്‍ തുടരും. തിയറ്ററുകള്‍ തുറക്കുന്ന പക്ഷം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക് അറിയിച്ചിട്ടുണ്ട്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...