Malayalam
മാസങ്ങളായി പെണ്‍കുട്ടി വിഘ്നേഷിന്റെ വീട്ടില്‍, ഗര്‍ഭിണിയായതോടെ നാടുവിട്ടു, പോലീസ് പൊക്കിയത് കൃത്യമായ പ്ലാനിംഗില്‍, ലീക്കായി സുഹൃത്തിന്റേതെന്ന ഓഡിയോ ക്ലിപ്പ്; പെണ്‍കുട്ടികള്‍ക്ക് നിരന്തരം ഉപദേശം നല്കികൊണ്ടിരുന്ന ഇയാളെ ഉപദേശിക്കാന്‍ ആരുമില്ലാതെ പോയല്ലോ എന്നും സോഷ്യല്‍ മീഡിയ
മാസങ്ങളായി പെണ്‍കുട്ടി വിഘ്നേഷിന്റെ വീട്ടില്‍, ഗര്‍ഭിണിയായതോടെ നാടുവിട്ടു, പോലീസ് പൊക്കിയത് കൃത്യമായ പ്ലാനിംഗില്‍, ലീക്കായി സുഹൃത്തിന്റേതെന്ന ഓഡിയോ ക്ലിപ്പ്; പെണ്‍കുട്ടികള്‍ക്ക് നിരന്തരം ഉപദേശം നല്കികൊണ്ടിരുന്ന ഇയാളെ ഉപദേശിക്കാന്‍ ആരുമില്ലാതെ പോയല്ലോ എന്നും സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസമാണ് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ അമ്പിളി എന്ന് അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍ ആയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിഘ്നേഷിന്റെ സുഹൃത്തിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ഫോണ്‍ കോള്‍ സംഭാക്ഷണമാണ് വൈറലായിരിക്കുന്നത്.
പെണ്‍കുട്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഘ്നേഷിന്റെ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞതു പോലെ തന്നെയാണ് പതിനാറു വയസായ പെണ്‍കുട്ടിയും പത്തൊമ്പതുകാരനായ വിഘ്നേഷും കഴിഞ്ഞിരുന്നത്. നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിഘ്്നേശ് നാടുവിടുകയായിരുന്നുവെന്നാണ് ഫോണ്‍ കോള്‍ സംഭാക്ഷണത്തില്‍ പറയുന്നത്. ഇതിനു മുമ്പ് വിഘ്നേഷിനെ എറണാകുളത്ത് കഞ്ചാവ് കേസില്‍ പോലീസ് പിടി കൂടിയിട്ടുണ്ടെന്നും പറയുന്നുണ്ട്.
എന്നാല്‍ ഈ ഓഡിയോ സംഭാക്ഷണം എത്രത്തോളം ശരിയാണ് എന്നുള്ളതിന് വ്യക്തതയില്ല. ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പോലീസ് കേസെടുത്ത്തോടെ ഒളിവില്‍ കഴിഞ്ഞിരുന്ന വിഘ്നേഷിനെ പോലീസ് കൃത്യമായ പ്ലാനോടു കൂടിയാണ് പിടികൂടിയതെന്നാണ് വിവരം. വിഘ്നേഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ട പോലീസ് വിഘ്നേഷിന്റെ വീട്ടില്‍ ചെന്ന് പാസ്പോര്‍ട്ട് ശരിയായിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വീട്. ഇത് അറിയാതെ ഈ വിവരം വിഘ്നേഷിനെ അറിയിക്കാന്‍ തിരൂരിലുള്ള ബന്ധു വീട്ടിലേയ്ക്ക് അര്‍ദ്ധരാത്രി 12 മണിയ്ക്ക് പുറപ്പെട്ട വിഘ്നേഷിന്റെ പിതാവിനെ പിന്തുടര്ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു പ്രതി. ഇയാളുടെ നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. വീഡിയോ ഗ്രാഫറായ വിഘ്നേഷ് ടിക്ക് ടോക്കിലാണ് അമ്പിളി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി മുത്തു മണിയേ എന്ന് വിളിച്ചു കൊണ്ട് നിരാശാ കാമുകന്റെ വേഷത്തില്‍ എത്തിയത്. നിരവധിപേര്‍ ഇയാള്‍ക്ക് ഫോളോവേഴ്സുമുണ്ടായിരുന്നു. ഈ സമയത്താണ് യൂട്യൂബിലെ റോസ്റ്റിങ് താരം അര്ജുന് അമ്പിളിയെ കരച്ചിലോളീ എന്ന് ട്രോളിക്കൊണ്ട് വീഡിയോയിലൂടെ രംഗത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ അമ്പിളിയും അര്‍ജുനും ചര്‍ച്ചാവിഷയമായി.
പെണ്‍കുട്ടികളാണ് ഇയാളുടെ ഫോളേവേഴ്സില്‍ കൂടുതലും. അതിനാല്‍ പൊലീസ് മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ക്കെതിരെ എന്തെങ്കിലും പരാതി ഉള്ളവര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പൊലീസ് തേടുന്നുണ്ട്. പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ഉപദേശിക്കുന്നയാളായിരുന്നു വിഘ്നേഷ്.
അതേസമയം, വിഘിനേഷിനെ പോലീസ് പിടികൂടി കൊണ്ടു വരുന്നത് എന്ന പേരില്‍ ഒരു വീഡിയോയും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി വരുന്ന വിഘ്നേഷിനെയാണ് വീഡിയോയില്‍ കാണാനാകുക. എന്നാല്‍ ഇത് പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണോ എന്നത് വ്യക്തമല്ല. എന്ത് തന്നെ ആയാലും വിഘ്നേഷിനെതിരം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ആങ്ങളമാര് ചമഞ്ഞ് ഉപദേശിക്കുകയും ഓഫ്ലൈനില് യഥാര്‍ത്ഥ സ്വഭാവം കാണിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധിയുണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. പെണ്‍കുട്ടികള്‍ക്ക് നിരന്തരം ഉപദേശം നല്കികൊണ്ടിരുന്ന ഇയാളെ ഉപദേശിക്കാന്‍ ആരുമില്ലാതെ പോയല്ലോ എന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നുണ്ട്.
