Connect with us

മോഹന്‍ലാല്‍- മമ്മൂട്ടി എന്നല്ലാതെ മറ്റു നടന്മാരുടെ പേരുകള്‍ എന്തു കൊണ്ട് ഉപയോഗിക്കുന്നില്ല; മറുപടി പറഞ്ഞ് മോഹന്‍ലാല്‍

Malayalam

മോഹന്‍ലാല്‍- മമ്മൂട്ടി എന്നല്ലാതെ മറ്റു നടന്മാരുടെ പേരുകള്‍ എന്തു കൊണ്ട് ഉപയോഗിക്കുന്നില്ല; മറുപടി പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍- മമ്മൂട്ടി എന്നല്ലാതെ മറ്റു നടന്മാരുടെ പേരുകള്‍ എന്തു കൊണ്ട് ഉപയോഗിക്കുന്നില്ല; മറുപടി പറഞ്ഞ് മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഇരുവരും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരുടെയും പേരില്‍ ഫാന്‍ ഫൈറ്റുകളും സര്‍വ സാധാരണമാണ്.

അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമയെക്കുറിച്ചോ, അഭിനയിച്ചു വന്ന കാലഘട്ടത്തെക്കുറിച്ചോ സംസാരിക്കുമ്പോള്‍, മമ്മൂട്ടിയും മോഹന്‍ലാലും പേരുകള്‍ പറഞ്ഞാണ് എപ്പോഴും സംസാരിക്കാറുള്ളത്. എന്തുകൊണ്ടാണ് മറ്റു നടന്മാരുടെ പേരുകള്‍ നിങ്ങള്‍ രണ്ടു പേരും ഉപയോഗിക്കാത്തത് എന്ന ചോദ്യത്തോട് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

പണ്ടു കാലത്ത് പ്രേംനസീര്‍-സത്യന്‍, അല്ലെങ്കില്‍ പ്രേംനസീര്‍-മധു എന്നതുപോലെ ആളുകള്‍ പറയുന്ന പേരാണ് മമ്മൂട്ടി-മോഹന്‍ലാല്‍ എന്നത്. അത് രണ്ടു പേരും ഒരേ കാലത്ത് സിനിമയില്‍ എത്തിയതുകൊണ്ടും, തനിക്കോ മമ്മൂട്ടിക്കോ മറ്റു നടന്മാരുടെ പേരുമായി ചേര്‍ത്ത് പേരുകള്‍ പറയാന്‍ കഴിയാത്തതിനാലാണ് എന്നും മനോഹന്‍ലാല്‍ പറയുന്നു.

അതുമാത്രമല്ല, ഒരാളെ വെച്ച് മറ്റൊരാളെ താരതമ്യം ചെയ്യാന്‍ കഴിയില്ലല്ലോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ‘പണ്ടത്തെ കാലഘട്ടങ്ങളെല്ലാം പത്രങ്ങള്‍ എഴുതുന്നത് പ്രേംനസീര്‍-സത്യന്‍, അല്ലെങ്കില്‍ പ്രേംനസീര്‍-മധു, സോമന്‍-സുകുമാരന്‍, ഇല്ലെങ്കില്‍ പ്രേംനസീര്‍-ജയന്‍ എന്നിങ്ങനെയാണ്. എല്ലാം രണ്ട് പേരെ വെച്ചുകൊണ്ടാണ് ഇത് പറയുക.

അതുപോലെ ഒരുപാട് പേര് പറയുന്ന ഒരു പേരാണ് മമ്മൂട്ടിയും മോഹന്‍ ലാലും. കാരണം ഞങ്ങള്‍ സിനിമയിലേക്ക് വരുന്നത് ഏതാണ്ട് ഒരേകാലത്താണ്. ഒരുപക്ഷെ വേറൊരു ഭാഷയിലും കാണില്ല, ഞങ്ങള്‍ ഏതാണ്ട് 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസാരിക്കുമ്പോള്‍ പെട്ടെന്ന് ബന്ധപ്പെടുത്തി എനിക്ക് പറയാവുന്നത് മമ്മൂട്ടിയുടെ പേരാണ്. മോഹന്‍ലാല്‍-സോമേട്ടന്‍ എന്ന് പറയാന്‍ പറ്റില്ല, മോഹന്‍ലാല്‍-സുരേഷ് ഗോപി മോഹന്‍ലാല്‍-മുകേഷ് എന്ന് പറയാന്‍ പറ്റില്ല. ഒരാളെ മറ്റൊരാളെ വെച്ച് താരതമ്യപ്പെടുത്താന്‍ പറ്റില്ലല്ലോ,’ എന്നു ംമോഹന്‍ലാല്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top