News
ഇത് പ്രണയമാണ്…, ജീവിതം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണം; വാലന്റൈന്‍സ് ഡേയില്‍ നയന്താരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവന്
ഇത് പ്രണയമാണ്…, ജീവിതം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണം; വാലന്റൈന്‍സ് ഡേയില്‍ നയന്താരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേശ് ശിവന്
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയിലും മനോഹരമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവന്. വാലന്റേയ്ന്സ് ഡേ ആശംസകള്‍. ഇത് പ്രണയമാണ്. ജീവിതം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണമെന്നും വിഘ്നേശ് ശിവന് എഴുതിയിരിക്കുന്നു.
‘കാതുവാക്കുള രണ്ടു കാതല്‍’ ചിത്രമാണ് വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക. നയന്‍താരയും ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘പാവ കഥൈകളെ’ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്നേശ് ശിവന് ഏറ്റവും ഒടുവില്‍ സംവിധായകനായത്.
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വരുമ്പോള്‍ ഒരു പക്ക നാട്ടിന് പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയന്‍താരയ്ക്ക്. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സില്‍ നയന്‍താരയ്ക്കുള്ള രൂപത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. എന്നാല്‍ പിന്നീട് രൂപത്തിലുള്ള മാറ്റം പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത്.
വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയന്‍താര യാതൊരു മടിയും കൂടാതെ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി. തമിഴില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന തൃഷ, ശ്രിയ ശരണ്‍, പൂജ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച.
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താരയുടെ ജീവിതത്തില്‍ സിനിമ സംഭവിയ്ക്കുകയായിരുന്നു. അതേപോലെതന്നെയാണ് തിരുവല്ലയില്‍ ഒരു സിറിയന്‍ ക്രിസ്ത്യാനിയായി ജനിച്ച നയന്‍താര ഹിന്ദുമതത്തിലേക്ക് എത്തിയതും. ഹിന്ദുവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതും എല്ലാം.
