Malayalam
ആ ചിത്രം കണ്ട് കാളിദാസിനെ കെട്ടിപ്പിടിക്കാന്‍ തോന്നി!, സംവിധായികയില്‍ നിന്നും കാളിദാസിന്റെ നമ്പര്‍ വാങ്ങി വിളിച്ചു; തുറന്ന് പറഞ്ഞ് വിദ്യ ബാലന്
ആ ചിത്രം കണ്ട് കാളിദാസിനെ കെട്ടിപ്പിടിക്കാന്‍ തോന്നി!, സംവിധായികയില്‍ നിന്നും കാളിദാസിന്റെ നമ്പര്‍ വാങ്ങി വിളിച്ചു; തുറന്ന് പറഞ്ഞ് വിദ്യ ബാലന്
ബാലതാരമായി എത്തി, നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. ജയറാമിന്റെയും പാര്‍വതിയുടെയും മകനായതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കാളിദാസിനോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. കാളിദാസിന്റെ കരിയര്‍ ബെസ്റ്റായി വിലയിരുത്തുന്ന സിനിമയാണ് 2020ല്‍ നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘പാവ കഥൈകള്‍’ എന്ന ആന്തോളജി ചിത്രം. നിരവധി പ്രശംസകളാണ് ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി വിദ്യ ബാലന്. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിദ്യാ ബാലന് കാളിദാസിന്റെ അഭിനയത്തെ കുറിച്ചു പറഞ്ഞത്. പാവ കഥൈകളില്‍ കാളിദാസ് അതിഗംഭീര അഭിനയമായിരുന്നു. ‘കരയുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാന്‍ തോന്നി’യെന്നും സിനിമ കണ്ടതിനു ശേഷം സംവിധായികയില്‍ നിന്നും കാളിദാസിന്റെ നമ്പര്‍ വാങ്ങി വിളിച്ചു അഭിനന്ദിച്ചെന്നും വിദ്യ പറഞ്ഞു.
അതേസമയം, വിദ്യ ബാലനും പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള ഫേസ് ടൈം ചാറ്റിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും പുതിയ റിലീസുകളായ കോള്‍ഡ്കേസ്, ഷേര്‍ണി എന്നീ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഈ ഒത്തുചേരല്‍. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു രണ്ട് ചിത്രങ്ങളുടെയും റിലീസ്. പൃഥ്വിരാജിനോടു മലയാളത്തില്‍ സംസാരിച്ചാണ് വിദ്യ അഭിമുഖം ആരംഭിക്കുന്നത്.
വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങള്‍ ഇപ്പോള്‍ ഓര്മ വരുകയാണെന്നും പൃഥ്വി പറഞ്ഞു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആമസോണ്‍ പ്രൈം വിഡിയോ ഇന്ത്യയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉറുമിക്ക് ശേഷം ഒന്നും മാറിയിട്ടില്ലെന്ന് വിദ്യ പറയുമ്പോള്‍, മഴ നനഞ്ഞ് ചലനം ചലനം എന്ന ഗാനരംഗത്തില്‍ അഭിനയിച്ചതെല്ലാം ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് പൃഥ്വി പറയുന്നു. ഫോറസ്റ്റ് ഓഫീസറുടെ വേഷത്തില്‍ വിദ്യയെത്തുന്ന ഷെര്‍നി അമിത് മസുര്‍കര്‍ ആണ് സംവിധാനം ചെയ്തത്.
മുകുള്‍ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 30നാണ് പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് പുറത്തിറങ്ങിയത്. സസ്പെന്‍സ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ എസിപി സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്.
