Connect with us

എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം, ‘മതിലുകള്‍’ വായിച്ചപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹം; വീഡിയോയുമായി മമ്മൂട്ടി

Malayalam

ഇതിഹാസ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനത്തില്‍ പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് നടന്‍ മമ്മൂട്ടി. അദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേ കുറിച്ച് പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന്റെ ഏതാനും ഭാഗം വായിച്ച മമ്മൂട്ടി അത് വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.

‘മരണശേഷവും എഴുതികൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്.

ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. ഞാന്‍ എപ്പോഴും എന്നും ഒരു വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനു മുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചുവെന്ന് മമ്മൂട്ടിപറഞ്ഞു.

തുടര്‍ന്നാണ്, ബഷീര്‍ കൃതിയായ മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചത്. ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി എന്നാണ് മമ്മൂട്ടി പറഞ്ഞത്.

More in Malayalam

Trending

Recent

To Top