നെഗറ്റീവ് കമന്റുകള്‍ കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു, സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവും; വീണ നായര്‍ പറയുന്നു
നെഗറ്റീവ് കമന്റുകള്‍ കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു, സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവും; വീണ നായര്‍ പറയുന്നു
നെഗറ്റീവ് കമന്റുകള്‍ കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു, സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവും; വീണ നായര്‍ പറയുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. ബിഗ്ബോസ് സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു നടി. ഇതിലൂടെയാണ് താരത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്ക് വെച്ച് കിടിലന്‍ മേക്കോവര്‍ ആയി എത്തിയിരുന്നു. എന്നാല്‍ നിരവധി നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ അതൊന്നും താന്‍ ഗൗനിക്കാറില്ലെന്ന് പറയുകയാണ് വീണ.
‘ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഒത്തിരി നെഗറ്റീവ് കമന്റുകളും ട്രോളുകളും വന്നിരുന്നതായിട്ടാണ് വീണ പറയുന്നത്. അന്നൊക്കെ അത് കണ്ട് മാനസികമായി ബുദ്ധിമുട്ടിയിരുന്നു. അതൊന്നും ശാശ്വതമല്ലെന്ന് നമ്മള് തന്നെ മനസിലാക്കുന്നൊരു സമയമുണ്ട്. അന് വരെ മാത്രമേ ആ നെഗറ്റീവ് കമന്റുകള്‍ക്ക് ആയൂസ് ഉണ്ടാവുകയുള്ളു എന്ന് അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു. നമ്മള് നമ്മുടെ കാര്യം മാത്രം നോക്കുക. അതിനാണ് പ്രധാന്യം.
നെഗറ്റീവ് കമന്റുകളെ ഞാനിപ്പോള്‍ അവഗണിക്കുകയാണ്. അതിനോട് പ്രതികരിക്കാന്‍ സമയമില്ല. സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവുമെന്നാണ് വീണ പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ എല്ലായിടത്തും ഉണ്ടാകും. മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളു എന്ന് പണ്ടുള്ളവര്‍ പറയുന്നത് പോലെയാണ്. അവരങ്ങനെ എറിയട്ടെ.
നമ്മളത് ശ്രദ്ധിക്കാന്‍ പോവുകയേ വേണ്ട. നെഗറ്റീവ് കമന്റുകള്‍ കണ്ട് തകര്‍ന്ന് പോവുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരാണ് ഇങ്ങനെ മിനക്കെട്ട് കമന്റുകളുമായി വരുന്നതെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. ഒരുപാട് ചെയ്ത് തീര്‍ക്കാന്‍ ഉള്ളപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ടതില്ല. ജീവിതം വളരെ ഹ്രസ്യമല്ലേ. സ്വപ്നങ്ങലൊന്നും ബാക്കി വെച്ചിട്ട് ജീവിതത്തോട് വിട പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍.
അതുകൊണ്ട് പറ്റാവുന്ന അത്രയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അതിനിടയില്‍ ഇതൊക്കെ ചിന്തിക്കാന്‍ എവിടെയാണ് നേരം. എന്നെ ഒന്നും ബാധിക്കാതെ വിട്ടു കളയുകയാണ് തന്റെ പതിവ്. ഭര്‍ത്താവ് കണ്ണന് വിദേശത്താണ്. മകന് അമ്പൂച്ചനൊപ്പം വീണ കൊച്ചിയിലാണ്. ഭര്‍ത്താവിന്റെ കുടുംബവും തന്റെ സഹോദരനും കുടുംബവുമൊക്കെ സുഖമായിട്ടിരിക്കുകയാണ്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....