Connect with us

സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ണി മുകുന്ദന്‍; ആരാകും വിജയി, കാത്തിരിപ്പോടെ ആരാധകര്‍

Malayalam

സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ണി മുകുന്ദന്‍; ആരാകും വിജയി, കാത്തിരിപ്പോടെ ആരാധകര്‍

സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ണി മുകുന്ദന്‍; ആരാകും വിജയി, കാത്തിരിപ്പോടെ ആരാധകര്‍

മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസണ്‍ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. വിവിധഭാഷകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദന്‍ മുഖ്യാതിഥിയായി ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തുന്നു.

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഷോയായ ‘ സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 ‘ യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത് സാന്ത്വനം, തൂവല്‍സ്പര്‍ശം , കൂടെവിടെ , പാടാത്ത പൈങ്കിളി എന്നീ ജനപ്രിയപരമ്പരകളായ താരങ്ങളാണ് . ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങള്‍ വേണ്ടുവോളം നിറച്ചിട്ടുണ്ട്.

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.

ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് അവതാരകരായി എത്തുന്നത്.വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസണ്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ ഡിസംബര്‍ 26 ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

More in Malayalam

Trending

Recent

To Top