Malayalam
ഇതൊരു ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി!, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സര്‍പ്രൈസുമായി ഉപ്പും മുളകിലെയും ലച്ചു; ആശംസകളുമായി ആരാധകരും
ഇതൊരു ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി!, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സര്‍പ്രൈസുമായി ഉപ്പും മുളകിലെയും ലച്ചു; ആശംസകളുമായി ആരാധകരും
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്ളവേ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി പ്രേക്ഷകര്‍ എല്ലാവരും തന്നെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരമ്പര മാത്രമല്ല, തന്മയത്വത്തോടെയുള്ള അഭിനയ മികവ് കൊണ്ടു തന്നെ ഇതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരമ്പരയിലൂടെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന താരമാണ് ജൂഹി റുസ്തഗി, ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചു. സോഷ്യല്‍ മീഡിയ പേജുകളില്‍ ലെച്ചു ഫാന്‍സ് എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളും നിലവിലുണ്ട്.
ആരാധകരെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് ഉപ്പും മുളകും അവസാനിച്ചെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്. അതിന് മുന്‍പ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയും പിന്മാറിയിരുന്നു. ജൂഹിയുടെ പിന്മാറ്റവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജൂഹിയെ കഴിഞ്ഞ വര്‍ഷം കാര്യമായി കാണാന്‍ സാധിക്കാത്തതും പല സംശയങ്ങള്‍ക്കും വഴിയൊരുക്കി. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ദിവസത്തിലാണ് നടി എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
ലച്ചുവിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ജൂഹി എത്തിയിരുന്നു. താന്‍ പ്രണയത്തിലാണെന്നും കാമുകന് ഒരു ഡോക്ടറാണെന്നും ആണ് നടി വെളിപ്പെടുത്തിയത്. പ്രതിശ്രുത വരനായ ഡോ. റോവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജൂഹിയും റോവിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു.
ലച്ചുവിന്റെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയായി കൊണ്ടിരിക്കുമ്പോഴാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുകളിലും ലച്ചുവിന്റെ കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും വന്നതോടെയാണ് താരം പിന്മാറിയത്. ഇനി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ പോവുമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണില്‍ ജൂഹിയെ കുറിച്ച് യാതൊരു വിവരവും പുറത്ത് വന്നിരുന്നില്ല. ഇന്‍സ്റ്റാഗ്രാം പേജിലും അപ്ഡേറ്റുകള് ഒന്നുമില്ലാതെ വന്നതോടെ ആരാധകരും സംശയത്തിലായി. നടി എവിടെ പോയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി താരം തിരികെ എത്തി. ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജൂഹി പങ്കുവെക്കാറുണ്ട്.
ഏറ്റവും പുതിയതായി ജൂഹിയുടെ ജന്മദിനമാണെന്ന സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹാപ്പി ബെര്‍ത്ത് ഡേ ജൂഹി എന്നെഴുതിയ കേക്കിനൊപ്പം നില്ക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടത്. കൈയില്‍ പ്രിയപ്പെട്ട പട്ടിക്കുഞ്ഞും ഉണ്ട്. രസകരമായ കാര്യം പ്രതിശ്രുത വരനായ ഡോ. റോവിനാണ് ജൂഹിയ്ക്ക് വേണ്ടി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് എന്നതാണ്. ഡോ.റോവിന് എന്ന് പോസ്റ്റിന് മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഇവെയല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ജൂഹിയുടെ പുതിയ ഫോട്ടോസ് പുറത്ത് വന്നതോടെ നേരത്തെ പ്രചരിച്ച ചില അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ജൂഹിയെ സോഷ്യല്‍ മീഡിയയില്‍ കാണത്തതിന് കാരണം റോവിനാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നും തരത്തില്‍ ചില വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും അധികം താമസമില്ലാതെ താന്‍ വിവാഹിതയാവുമെന്നും മുന്‍പ് ജൂഹി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടു കൂടി ആരാധകരും കാത്തിരിക്കുകയാണ്. ആശംസകള്‍ നേരുന്നതിനോടൊപ്പം നിരവധി പേരാണ് ഇതൊരു സര്‍പ്രൈസ് ആയിപ്പോയെന്നും കമന്റുകളുമായും എത്തുന്നത്.
അതേസമയം, ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാറുക്കുട്ടിയുമൊത്തുള്ള ജൂഹിയുടെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. വിഷുപ്രമാണിച്ചായിരുന്നു ഓണ്‍സ്ക്രീന്‍ സഹോദരങ്ങള്‍ ഒത്തുകൂടിയത്. പാറുക്കുട്ടിക്കൊപ്പമുള്ള ചിത്രം ജൂഹി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല, ജൂഹി സാരിയില്‍ എത്തിയ ചിത്രത്തിനും നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. പ്രിയ താരത്തെ മിനിസ്ക്രീനില്‍ മിസ് ചെയ്യുന്നുണ്ടെന്നും പലരും നിരാശ രേഖപ്പെടുത്താറുണ്ട്.
