Connect with us

അവള്‍ കടന്ന് പോവുന്നത് ഇങ്ങനെയാണ്, ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ! ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് നിഷ സാരംഗ്

Malayalam

അവള്‍ കടന്ന് പോവുന്നത് ഇങ്ങനെയാണ്, ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ! ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് നിഷ സാരംഗ്

അവള്‍ കടന്ന് പോവുന്നത് ഇങ്ങനെയാണ്, ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ! ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് നിഷ സാരംഗ്

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായാണ് ആരാധകര്‍ കണ്ടിരുന്നത്. താരങ്ങളുടെ വിശേഷങ്ങളും വിഷമങ്ങളുമെല്ലാം ആരാധകരേയും ബാധിക്കാറുണ്ട്. ഉപ്പും മുളകിലെ ബാലുവും നീലുവും മക്കളുമെല്ലാം പെട്ടെന്നൊരു ദിവസം പരമ്പര നിര്‍ത്തി പോവുകയായിരുന്നു.

എന്നാല്‍ ഇതേ കുടുംബം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോവുകയാണ്. ഇത്തവണ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോവുന്ന എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരങ്ങള്‍ എത്തുന്നത്. ഉപ്പും മുളകിലും കണ്ടതില്‍ നിന്നും വ്യത്യസ്തമായി കഥയിലും അവതരണത്തിലും കഥാപാത്രങ്ങളുമെല്ലാം വേറെയായിരിക്കും.

ഇത്തവണ ജൂഹി റുസ്തഗി കൂടി പരമ്പരയുടെ ഭാഗമായി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
അമ്മയുടെ വേര്‍പാടുണ്ടായ വേദനയില്‍ കഴിയുകയായിരുന്ന നടി തിരിച്ച് വരുകയാണ്. ജൂഹി വീണ്ടും അഭിനയിച്ച് തുടങ്ങിയതിന്റെ ചിത്രവുമായി നിഷ സാരംഗ് എത്തിയിരുന്നു

അമ്മയുടെ വേര്‍പാടുണ്ടായ വേദനയില്‍ കഴിയുകയായിരുന്ന നടി തിരിച്ച് വരികയാണെന്ന് പറയുകയാണ് നടി നിഷ സാരംഗ് ഇപ്പോള്‍. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് ജൂഹിയുടെ തിരിച്ച് വരവിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ നടി പറയുന്നത്.

‘പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നതെന്നാണ് നിഷ സാരംഗ് പറയുന്നത്. പക്ഷേ ഉപ്പും മുളകിലും കണ്ടത് പോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം. പതിനൊന്ന് മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്ക് ശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്. സ്‌നേഹം കൂടിയിട്ടേ ഉളളു. കുറഞ്ഞിട്ടില്ല. ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നത് അല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.

ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷം പുതിയ പരമ്പര വന്നത് കൊണ്ട് അവള്‍ക്കും ഇതില്‍ ഡയലോഗുകള്‍ ഉണ്ടെന്നാണ് നിഷ പറയുന്നത്. ‘പാറുക്കുട്ടിയ്‌ക്കൊക്കെ പുതിയ പരമ്പരയില്‍ ധാരാളം സംസാരിക്കാന്‍ ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള്‍ പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. പ്രേക്ഷകരെ കാത്ത് കുറേയധികം സര്‍പ്രൈസുകള്‍ ഇത്തവണ ഉണ്ടാവുമെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

അമ്മയുടെ ഓര്‍മ്മകളിലും വേദനകളിലൂടെയും തന്നെയാണ് അവള്‍ കടന്ന് പോവുന്നതെന്ന് പറയുകയാണ് നിഷ. ഞാന്‍ ജൂഹിയ്ക്ക് ഒപ്പമിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേയധികം കമന്റുകള്‍ വന്നു. ഞങ്ങളുടെ ലുക്കിലെ വ്യത്യസ്ത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്. എല്ലാവരുടെയും കൂടെ ആകുമ്പോള്‍ മനസിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെ കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് ജൂഹിയെ കുറിച്ച് നിഷ പറയുന്നത്. നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top