Connect with us

ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണ്, വിവാഹം ഉടന്‍ തന്നെ ഉണ്ടാകും!, സെയിം ഫീല്‍ഡ് ആണോ? , വരനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക;

Malayalam

ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണ്, വിവാഹം ഉടന്‍ തന്നെ ഉണ്ടാകും!, സെയിം ഫീല്‍ഡ് ആണോ? , വരനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക;

ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണ്, വിവാഹം ഉടന്‍ തന്നെ ഉണ്ടാകും!, സെയിം ഫീല്‍ഡ് ആണോ? , വരനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക;

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സ്‌ക്രീനിലെ നിറസാന്നിധ്യമാണെങ്കിലും സ്വാസിക ശ്രദ്ധ നേടുന്നത് സീത എന്ന പരമ്പരയിലൂടെയാണ്. ഇതിലൂടെയാണ് സ്വാസിക നിരവധി ആരാധകരെ സമ്പാദിച്ചതും. മിനിസ്‌ക്രീന്‍ പേക്ഷകര്‍ തനിക്ക് നല്‍കിയ സ്നേഹത്തേയും അംഗീകാരത്തേയും കുറിച്ചുമെല്ലാം സ്വാസിക പലപ്പോഴും വാചാലയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ പെട്ടെന്നാണ് അവയെല്ലാം തന്നെ വൈറലായി മാറുന്നത്.

മിനിസ്‌ക്രീന്‍, കോമഡി താരങ്ങള്‍ എല്ലാവരും ഒന്നിക്കുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലെയും സ്ഥിരം സാന്നിധ്യമാണ് സ്വാസിക. അഭിനയത്തിലെന്നത് പോലെ മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സ്വാസിക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസിക വിവാഹ വാര്‍ത്ത പങ്കുവച്ചത്. വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോള്‍ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്.

അങ്ങനെയാണ് എന്റെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറില്‍ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നതെന്നും സ്വാസിക പറയുന്നുണ്ട്. പിന്നാലെ പ്രണയ വിവാഹമാണോ എന്ന ചോദ്യത്തിന് പ്രണയ വിവാഹമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണെന്നും സ്വാസിക പറയുന്നു.

എന്നാല്‍ പ്രിയതമന്റെ പേര് സ്വാസിക വെളിപ്പെടുത്തിയിട്ടില്ല. സെയിം ഫീല്‍ഡ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നാണ് സ്വാസിക മറുപടി പറയുന്നത്. എന്നാല്‍ എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളൊക്കെ ചികഞ്ഞാല്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും സ്വാസിക പറയുന്നു. കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും നടക്കുന്നില്ല. ഒന്ന് രണ്ട് സിനികള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് തീരണം. പിന്നെ ലോക്ക്ഡൗണിന്റെ കാര്യത്തിലൊരു തീരുമാനം ആകണം അച്ഛന്‍ വിദേശത്താണ്. അദ്ദേഹം വരണം. നിശ്ചയവും ഇപ്പോള്‍ നടത്തുന്നില്ല. എല്ലാം അച്ഛന്‍ വന്നതിന് ശേഷം മാത്രമാണെന്നാണ് സ്വാസിക പറയുന്നത്.

തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ തുടക്കം. വൈഗൈ ആയിരുന്നു ആദ്യ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഒരുപാട് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയാണ്. ദത്ത്പുത്രിയിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. സീതയിലൂടെ മിനിസ്‌ക്രീനിലെ സൂപ്പര്‍നായികയായി മാറുകയായിരുന്നു സ്വാസിക. ഇപ്പോള്‍ മനം പോലെ മംഗല്യം എന്ന പരമ്പരയില്‍ അഭിനയിക്കുന്നു. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള 2020 ലെ കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടനും എഴുത്തുകാരനുമായ ബദ്രിനാഥിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സ്വാസിക പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി സ്വാസിക തന്നെ രംഗത്തെത്തിയിരുന്നു. ‘ഒരു വാര്‍ത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും.

എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല.അത്തരമൊരു തീരുമാനം ഇനിയും നമ്മള്‍ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങള്‍ ഫിക്സ് ചെയ്തിട്ടുമില്ല. ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോള്‍. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്. ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത്ത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്‍കുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടപ്പോള്‍ അങ്ങനെ എഴുതിയത്.

ആ ക്യാപ്ഷന്‍ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് അതാണ്. പിന്നെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള അഭിമുഖം എടുത്തു നോക്കിയാലും നിങ്ങള്‍ക്ക് അറിയാം പ്രണയത്തെ കുറിച്ചു ചോദിക്കുമ്പോള്‍ എന്താണ് പറയുന്നതെന്ന്. സത്യത്തില്‍ എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്, പ്രണയം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കയ്യാലപുറത്തിരിക്കുന്ന തേങ്ങാ മാതിരി ആണെന്നും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യവും.

എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ അത് കല്യാണത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ ആകില്ല. കാരണം അതിന് കുടുംബത്തിന്റെ പിന്തുണ കൂടി പ്രധാന്യമുള്ളതാണ്. ഒപ്പം ജാതകവും പ്രധാനമാണ്. ഞാന്‍ അതിലൊക്കെ പ്രാധാന്യം കൊടുക്കുന്ന ഒരാള്‍ കൂടിയാണ്. എല്ലാം കൊണ്ടും എല്ലാം ഒത്തു വരികയാണെങ്കില്‍ മാത്രമാണ് കല്യാണത്തിലേക്ക് എത്തിപെടുകയള്ളൂ.

തല്‍കാലത്തേക്ക് ഇപ്പോള്‍ ഒരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഒരു ഇഷ്ടമുണ്ട്. അത് എനിക്ക് തുറന്ന് പറയാന്‍ മടിയില്ല. ഇതിനു മുന്‍പും ഇതേ കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് എന്താകും എന്നത് ദൈവത്തിന്റെ കൈയ്യില്‍ ആണ്. അത് വരുന്ന വഴിക്ക് കാണാം എന്നേ ഉള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്ന ഈ ന്യൂസ് സത്യമല്ലെന്ന കാര്യം കൂടി സ്വാസിക വ്യക്തമാക്കുന്നു. ഒരു ഷൂട്ടിങ് പ്രോസസ്സുമായി ബന്ധപെട്ടു വന്ന വാര്‍ത്തയാണെന്നും നടി സൂചിപ്പിച്ചിരുന്നു’.

More in Malayalam

Trending

Recent

To Top